
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ പുതിയ ടീമുകൾ വന്നേക്കില്ല എന്ന് സൂചന. അടുത്ത സീസണിൽ പുതിയ ടീമുകളെ ഉൾപ്പെടുത്തി കൂടുതൽ മത്സരങ്ങൾ നടത്താൻ പദ്ധതിയുണ്ടെന്നായിരുന്നു ആദ്യം അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നത്. എന്നാൽ അതിനുള്ള സാധ്യത തീരെ കുറവാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ഏഎഫ്സി പോരാട്ടങ്ങളിൽ പങ്കെടുക്കണമെങ്കിൽ രാജ്യത്തെ ലീഗിന് കുറഞ്ഞത് എട്ട് മാസത്തെ ദൈർഘ്യവും, ഓരോ ടീമിനും 27 മത്സരങ്ങൾ വീതവും വേണമെന്നാണ് ചട്ടം. എന്നാൽ ഇക്കുറി ഐഎസ്എല്ലിൽ പുതിയ രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്തിയാലും ഇത് സാധ്യമാകില്ല. ഓരോ ടീമുകളും പരസ്പരം മൂന്ന് തവണ ഏറ്റുമുട്ടുന്ന തരത്തിൽ ലീഗ് നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും അതിനോട് എല്ലാവരും യോജിച്ചില്ല. ഈ സാഹചര്യത്തിൽ നോക്കൗട്ട് ടൂർണമെന്റുകൾ കൂടി ഉൾപ്പെടുത്തി മത്സരങ്ങളുടെ എണ്ണം കൂട്ടാനാണ് ഐഎസ്എൽ അധികൃതരുടെ പദ്ധതി.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഐഎസ്എൽ ഐ-ലീഗ് ടീമുകൾ കൊമ്പുകോർക്കുന്ന സൂപ്പർ കപ്പ് പോരാട്ടം അടുത്ത സീസണിൽ പുനരാരംഭിക്കും. ഈ ടൂർണമെന്റിൽ നോക്കൗട്ടിലെത്തുന്ന ടീമുകൾക്ക് സീസണിൽ 27 മത്സരങ്ങൾ എന്ന കടമ്പ കടക്കാനാകും. അതേസമയം അപ്പോഴും മറ്റ് ചില ടീമകൾക്ക് 27 മത്സരം ആകില്ല. ഈ സാഹചര്യത്തിൽ മറ്റൊരു പ്രീ സീസൺ പോരാട്ടം കൂടി നടത്താനുള്ള ആലോചനകളും ശക്തമാണ്.
The post പുതിയ ടീമുകൾ വന്നേക്കില്ല; ഏഎഫ്‌സി മാനദണ്ഡങ്ങൾ പാലിക്കാൻ പ്ലാൻ ബി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/IgrhVQE
via IFTTT
No comments:
Post a Comment