ഇറ്റലിയിലെ സെരി എ പോയിന്റ് പട്ടികയിൽ തലപ്പത്തേക്കെത്തി ലാസിയോ. ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ഇന്റർ മിലാനെയാണ് മൗറീഷ്യോ സാരി പരിശീലിപ്പിക്കുന്ന ടീം തകർത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലാസിയോയുടെ ജയം.
ലാസിയോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആതിഥേയർ തന്നെയാണ് ആദ്യം ലീഡെടുത്ത്. 40-ാം മിനിറ്റിൽ ഫിലിപ്പെ ആൻഡേഴ്സനാണ് ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതി തുടങ്ങി അധികം വൈാകാതെ ലോത്താരോ മാർട്ടിനെസിലൂടെ ഇന്റർ ഒപ്പമെത്തി. ഇതോടെ സമനിലയിലേക്ക് മത്സരം നീങ്ങുമെന്ന് തോന്നിയ ഘട്ടത്തിലാണ് 75-ാം മിനിറ്റിൽ ലൂയിസ് ആൽബെർട്ടോ ലാസിയോയ്ക്ക് ലീഡ് നൽകിയത്. പിന്നീട് പകരക്കാരനായ ഇറങ്ങിയ പെഡ്രോ 86-ാം മിനിറ്റിൽ വലചലിപ്പിച്ചതോടെ ലാസിയയുടെ ആവേശജയം പൂർത്തിയായി.
ലാ ലിഗയിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ റയൽ ബെറ്റിസ് ഓസാസുനയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. ബോർജ ഇഗ്ലേഷ്യസായിരുന്നു അവരുടെ വിജയഗോൾ നേടിയത്. മറ്റ് മത്സരങ്ങളിൽ ബുന്ദസ്ലിഗയിൽ ഫ്രെയ്ബർഗ് ബോഷുമിനേയും ഫ്രഞ്ച് ലീഗിൽ ലീൽ, അജാസിയോയേയും തോൽപ്പിച്ചു.
The post ഇറ്റലിയിൽ ആവേശജയം നേടി ലാസിയോ; തകർത്തത് ഇന്ററിനെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/HBjepN1
via IFTTT
No comments:
Post a Comment