മലയാളി താരം ഈസ്റ്റ് ബം​ഗാളിലേക്കില്ല; പുതിയ തട്ടകം തീരുമാനമായി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, August 26, 2022

മലയാളി താരം ഈസ്റ്റ് ബം​ഗാളിലേക്കില്ല; പുതിയ തട്ടകം തീരുമാനമായി

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാളിലേക്കില്ലെന്ന് മലയാളി മുന്നേറ്റതാരം എം അലോഷ്യസ്. ഐ-ലീ​ഗ് ക്ലബ് രാജസ്ഥാൻ യുണൈറ്റഡിനായി കളിക്കുന്ന അലോഷ്യസ്, ഐ-ലീ​ഗിലെ തന്നെ റയൽ കശ്മീരിലേക്കാകും ഇനി കൂടുമാറുക. സ്പോർട്സ് മലയാളത്തിന് ഇക്കാര്യം സ്ഥിരീകരിക്കാനാകും.

കഴിഞ്ഞ ഐ-ലീ​ഗിൽ രാജസ്ഥാൻ അരങ്ങേറിയതിന് പിന്നാലെയാണ് 24-കാരനായ അലോഷ്യസിനെ സ്വന്തമാക്കിയത്. ലീ​ഗിൽ രാജസ്ഥാന് വേണ്ടി തകർപ്പൻ പ്രകടനമാണ് അലോഷ്യസ് പുറത്തെടുത്തത്. 12 മത്സരങ്ങളിൽ കളിച്ച അലോഷ്യസ്, മൂന്ന് ​ഗോൾ നേടി. ഈ തകർപ്പൻ പ്രകടനത്തോടെ താരം ഇക്കുറി ഐഎസ്എല്ലിലേക്ക് കൂടുമാറുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഈസ്റ്റ് ബം​ഗാളുമായി കരാറിന്റെ വക്കോളമെത്തിയതുമാണ് അലോഷ്യസ്. എന്നാലിപ്പോൾ താരം ഐ-ലീ​ഗിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്.

ഒരു സീസൺ കൂടി ഐ-ലീ​ഗിൽ തുടരുന്നതിലൂടെ കൂടുതൽ ​ഗെയിം ടൈം ലഭിക്കുമെന്നാണ് അലോഷ്യസിന്റെ പ്രതീക്ഷ. ഒരു വർഷത്തെ കരാറാണ് താരം റയൽ കശ്മീരുമായി ഒപ്പുവച്ചത്. ​ഗോകുലം കേരളയുടേയും റൗണ്ട്​ഗ്ലാസ് പഞ്ചാബിന്റേയും ഓഫറുകൾ നിരസിച്ചാണ് അലോഷ്യസ്, കശ്മീർ ടീമിനൊപ്പം ചേരുന്നത്.

The post മലയാളി താരം ഈസ്റ്റ് ബം​ഗാളിലേക്കില്ല; പുതിയ തട്ടകം തീരുമാനമായി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/uaCrpTH
via IFTTT

No comments:

Post a Comment

Post Bottom Ad

Pages