ഐ-ലീഗിന്റെ 2022-23 സീസൺ ഇന്നലെ സമാപിച്ചു. നേരത്തെ തന്നെ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സി കിരീടമുറപ്പിച്ചിരുന്നതിനാൽ മത്സരഫലം പ്രസക്തമായിരുന്നില്ല. എങ്കിലും മത്സരത്തിൽ ട്രാവുവിനെ തകർത്ത് പഞ്ചാബ് സീസൺ ഗംഭീരമായി അവസാനിപ്പിച്ചു.
ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പഞ്ചാബിന്റെ ജയം. സ്ലോവേനിയൻ സ്ട്രൈക്കർ ലൂക്കാ മസെനാണ് മത്സരത്തിൽ പഞ്ചാബിന്റെ രണ്ട് ഗോളും നേടിയത്. ഇതോടെ സീസണിൽ 16 ഗോളുമായി ലീഗ് ടോപ് സ്കോറർ പുരസ്കാരം മസെൻ സ്വന്തമാക്കി. ഹീറോ ഓഫ് ദ ലീഗ് പുരസ്കാരവും ഈ സ്ലോവേനിയൻ ഗോൾമെഷീനാണ് നേടിയത്.
ലീഗിലെ മികച്ച ഗോൾകീപ്പറിനുള്ള പുരസ്കാരം പഞ്ചാബിന്റെ തന്നെ കിരൺ കുമാർ ലിംപുവിനാണ്. നേപ്പാൾ ഗോളിയായ കിരൺ ഏഴ് ക്ലീൻ ഷീറ്റുകളാണ് സീസണിൽ നേടിയത്. മികച്ച മിഡ്ഫീൽഡറിനുള്ള പുരസ്കാരം പഞ്ചാബിന്റെ തന്നെ സ്പാനിഷ് താരം ജുവാൻ മേരയ്ക്കാണ്. ഏഐഎഫ്എഫിന്റെ ഫെയർപ്ലേ പുരസ്കാരം ട്രാവു എഫ്സിക്കാണ്.
The post ടോപ് സ്കോററും ഹീറോയും ലൂക്ക മസെൻ; ഐ-ലീഗ് പുരസ്കാരങ്ങൾ ഇങ്ങനെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/XuUqDBF
via IFTTT
No comments:
Post a Comment