ഈ വർഷത്തെ സാഫ് കപ്പ് ഫുട്ബോളിന് ബെംഗളുരു വേദിയാകും. ജൂൺ 21 മുതൽ ജൂലൈ മൂന്ന് വരെയാണ് മത്സരങ്ങൾ അരങ്ങേറുക. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ ഇക്കാര്യം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സാഫ് കപ്പിന്റെ 13-ാം പതിപ്പാണ് ഇക്കുറി നടക്കാനിരിക്കുന്നത്. നാലാം വട്ടമാണ് ഇന്ത്യ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഏറ്റുമൊടുവിൽ മാലിദ്വീപ് ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ ഇന്ത്യയാണ് കിരീടമുയർത്തിയത്. ഇന്ത്യയുടെ ഒമ്പതാം സാഫ് കപ്പ് നേട്ടമായിരുന്നു ഇത്.
എല്ലാ സാഫ് ടീമുകളും ഇക്കുറി ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് സൂചന. പങ്കെടുക്കുന്ന ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഇതിൽ ഓരോ ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിലേക്ക് മുന്നേറും. അതേസമയം തന്നെ സാഫ് കപ്പിന്റെ ആവശം കൂട്ടാനായി ഒരു അതിഥി ടീമിനേയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇക്കാര്യം താൻ സാഫ് അധികൃതരോട് നിർദേശിച്ചതായി ചൗബെ ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചു.
The post സാഫ് കപ്പിന് ഒരു ഗസ്റ്റ് ടീം..?? സൂചനകൾ ഇങ്ങനെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/XFO7hsy
via IFTTT
No comments:
Post a Comment