അടുത്തമാസം നടക്കാനിരിക്കുന്ന സൂപ്പർ കപ്പിന്റെ പ്ലേ ഓഫ് പോരാട്ടങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് മാറ്റി. ഏപ്രിൽ മൂന്ന് മുതൽ ആറ് വരെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്താനിരുന്ന മത്സരങ്ങളാണ് മഞ്ചേരിയിലേക്ക് മാറ്റിയത്. സ്പോർട്സ്റ്റാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പതിനൊന്ന് ഐഎസ്എൽ ക്ലബുകളും ഐ-ലീഗ് ജേതാക്കളായ റൗണ്ട്ഗ്ലാസ് പഞ്ചാബും സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടി. ശേഷിക്കുന്ന നാല് സ്ഥാനത്തേക്ക് ഒമ്പത് ഐ-ലീഗ് ക്ലബുകളാണ് പ്ലേ ഓഫ് റൗണ്ട് കളിക്കുന്നത്. ഈ മത്സരങ്ങളെല്ലാം കോഴിക്കാടാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് പ്ലേ ഓഫ് മത്സരങ്ങൾ പയ്യനാട്ടേക്ക് മാറ്റിയതെന്നാണ് സൂചന.
ഏപ്രിൽ എട്ട് മുതൽ 25 വരെയാണ് സൂപ്പർ കപ്പ് ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ. ഈ മത്സരങ്ങളുടെ വേദിയിൽ മാറ്റങ്ങളില്ല. ഗ്രൂപ്പ് ഏയിലേയും സിയിലേയും മത്സരങ്ങൾ കോഴിക്കോടും ബി,ഡി ഗ്രൂപ്പ് മത്സരങ്ങൾ മഞ്ചേരിയിലും നടക്കും. ഓരോ സെമി ഫൈനൽ ഇരുവേദികളിലും ഫൈനൽ കോഴിക്കോടും അരങ്ങേറും.
The post സൂപ്പർ കപ്പ് പ്ലേഓഫ്; മത്സരങ്ങൾ മഞ്ചേരിയിലേക്ക് മാറ്റി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/SXAk0hN
via IFTTT
No comments:
Post a Comment