ഐഎസ്എൽ ​ഗോൾഡൻ ബോൾ ഇക്കുറി ഇന്ത്യൻ താരത്തിന്; സാധ്യതകൾ ഇങ്ങനെ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, March 16, 2023

ഐഎസ്എൽ ​ഗോൾഡൻ ബോൾ ഇക്കുറി ഇന്ത്യൻ താരത്തിന്; സാധ്യതകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം ലാലിയൻസുല ചാങ്തെയ്ക്ക് ലഭിച്ചേക്കും. ഇക്കുറി ഐഎസ്എൽ ഫൈനലിൽ ചില താരങ്ങൾ അത്ഭുതകാരമായ പ്രകടനം നടത്തിയില്ലെങ്കിൽ പുരസ്കാരം ചാങ്തെയ്ക്ക് തന്നെയാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ഐഎസ്എൽ ചരിത്രത്തിൽ ഇതുവരെ സുനിൽ ഛേത്രിമാണ് ​ഗോൾഡൻ ബോൾ നേടിയ ഇന്ത്യൻ താരം. 2017-18 സീസണിലായിരുന്നു അത്. എന്നാലിക്കുറി ഛേത്രിയ്ക്കൊപ്പം മുംബൈ സിറ്റി വിങ്ങറായ ചാങ്തെയും ഈ നേട്ടത്തിന് അർഹനാകുമെന്നാണ് സൂചനകൾ. കഴിഞ്ഞ വർഷം ആദ്യമാണ് ചെന്നൈയിൻ എഫ്സിയിൽ നിന്ന് ചാങ്തെ മുംബൈയിലേക്ക് കൂടുമാറിയത്. ഈ ഐഎസ്എൽ സീസണിൽ പത്ത് ​ഗോളും ആറ് അസിസ്റ്റുമാണ് ചാങ്തെയുടെ പേരിലുള്ളത്.

അതേസമയം ​ഗോൾഡൻ ബോൾ പുരസ്കാരത്തിനായി ചാങ്തെ പ്രധാനമായും മത്സരിക്കുന്നത് ക്ലബിലെ സഹതാരം കൂടിയായ അർജന്റൈൻ ഫോർവേഡ് ജോർജ് പെരേയ്ര ഡയസുമായാണ്. എടികെ മോഹൻ ബ​ഗാന്റെ ദിമിത്രിയോസ് പെട്രാറ്റോസ്, ബെം​​ഗളുരുവിന്റെ ശിവശക്തി നാരായൺ, ഈസ്റ്റ് ബം​ഗാളിന്റെ ക്ലെയ്റ്റൻ സിൽവ എന്നവരാണ് പുരസ്കാരത്തിന് പരി​ഗണിക്കുന്ന മറ്റ് താരങ്ങളെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

The post ഐഎസ്എൽ ​ഗോൾഡൻ ബോൾ ഇക്കുറി ഇന്ത്യൻ താരത്തിന്; സാധ്യതകൾ ഇങ്ങനെ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/LsG5mc3
via IFTTT

No comments:

Post a Comment

Post Bottom Ad

Pages