യൂറോപ്പാ ലീഗിന്റെ പ്രീക്വാർട്ടർ ആദ്യപാദ പോരാട്ടത്തിൽ ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ ജയം. സ്പാനിഷ് ക്ലബ് റയൽ ബെറ്റിസിനെയാണ് യുണൈറ്റഡ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തത്. അതേസമയം ആഴ്സനലിനെ സ്പോർട്ടിങ് ലിസ്ബൻ സമനിലയിൽ തളച്ചു.
യുണൈറ്റഡിന്റെ തട്ടകത്തിൽ നടന്ന പോരിൽ സർവാധിപത്യം പുലർത്തിയാണ് ആതിഥേയരുടെ ജയം. മാർക്കസ് റാഷ്ഫോർഡ്, ആന്റണി, ബ്രൂണോ ഫെർണാണ്ടസ്, വോട്ട് വെഗോർസ്റ്റ് എന്നിവരാണ് യുണൈറ്റഡിനായി ഗോളുകൾ നേടിയത്. ബെറ്റിസിന്റെ ഏകഗോൾ അയോസെ പെരസിന്റെ വകയായിരുന്നു. സ്പോർട്ടിങ്ങിന്റെ തട്ടകത്തിലാണ് ആതിഥേയർ ആഴ്സനലിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി.
മറ്റൊരു പ്രധാന മത്സരത്തിൽ യുവന്റസ് ജർമൻ ക്ലബ് ഫ്രെയ്ബർഗിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. ഏയ്ഞ്ചൽ ഡി മരിയയാണ് ഗോൾ നേടിയത്. റയൽ സോസിദദിനെ എതിരില്ലാത്ത രണ്ട് ഗോളിന് റോമ വീഴ്ത്തിയപ്പോൾ ഫെനർബാഷെക്കെതിരെ സെവിയ്യയുടെ ജയവും ഇതേ സ്കോറിനായിരുന്നു.
The post യൂറോപ്പാ ലീഗ്; യുണൈറ്റഡിന് കിടിലൻ ജയം, ഗണ്ണേഴ്സിന് സമനില appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/3ZWLpB4
via IFTTT
No comments:
Post a Comment