ബെംഗളുരുവിനെതിരായ ഐഎസ്എൽ പ്ലേ ഓഫ് പോരാട്ടത്തിൽ വാക്ക് ഔട്ട് നടത്തിയ സംഭവത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകും. ഇന്നലെ ചേർന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
മത്സരത്തിനിടെ കളിക്കളം വിട്ടതോടെ ഫെഡറേഷന്റെ ഡിസിപ്ലിനറി കോഡിലെ 58-ാം അനുഛേദം ബ്ലാസ്റ്റേഴ്സ് ലംഘിച്ചുവെന്ന് അച്ചടക്കസമിതി വിലയിരുത്തി. സംഭവത്തിൽ ബ്ലാസ്റ്റേഴ്സിന് നോട്ടീസ് നൽകിയ ഫെഡറേഷൻ മാർച്ച് 12-നുള്ളിൽ വിശദീകരണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ചട്ടപ്രകാരം നിയമലംഘനത്തിന്റെ പേരിൽ ബ്ലാസ്റ്റേഴ്സിനെതിരെ ആറ് ലക്ഷം രൂപ പിഴ ഈടാക്കം. എന്നാൽ പ്രശ്നം കൂടുതൽ ഗുരുതരമാണെങ്കിൽ പിഴയ്ക്കൊപ്പം തന്നെ വിലക്ക് ഏർപ്പെുത്താനും ടൂർണമെന്റിൽ നിന്ന് അയോഗ്യത കൽപ്പിക്കാനും സാധിക്കും. അതേസമയം വിഷയത്തിൽ ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎൽ ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഐഎസ്എൽ സീസൺ പൂർത്തിയായതിന് ശേഷമെ എഫ്എസ്ഡിഎൽ ഇക്കാര്യത്തിൽ ഇടപെടൽ നടത്തുവെന്നാണ് സൂചന.
The post ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകും; വിശദീകരണം തേടി ഏഐഎഫ്എഫ് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/OrKtYgj
via IFTTT
No comments:
Post a Comment