ലിവർപൂളിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോർഡ് ഇന് മുഹമ്മദ് സാലയ്ക്ക്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രണ്ട് ഗോൾ നേടിയതോടെയാണ് ഈ റെക്കോർഡ് സാലയെ തേടിയെത്തിയത്. മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളിന് ചെമ്പട വിജയം നേടി.
മത്സരത്തിലെ ഇരട്ടഗോളോടെ ലിവർപൂളിനായി സാലയുടെ പ്രീമിയർ ലീഗ് ഗോളുകൾ 129 ആയി. 128 തവണ പ്രീമിയർ ലീഗിൽ ചെമ്പടയ്ക്കായി വലകുലുക്കിയ ഇംഗ്ലീഷ് സ്ട്രൈക്കർ റോബി ഫൗളറിന്റെ റെക്കോർഡാണ് സാല മറികടന്നത്. 205 ലീഗ് മത്സരങ്ങളിൽ നിന്നാണ് സാല ഇത്രയും ഗോൾ നേടിയത്. എല്ലാ മത്സരപ്പോരാട്ടങ്ങളും കൂടി ചേർക്കുമ്പോൾ ലിവർപൂളിനായി 291 മത്സരങ്ങളിൽ നിന്ന് 178 ഗോളാണ് സാലയുടെ പേരിലുള്ളത്.
യുണൈറ്റഡിനെതിരായ ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. 25 മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണിപ്പോൾ ലിവർപൂളിനുള്ളത്. ഈ വിജയത്തോടെ ടോപ് ഫോർ ഫിനിഷിനുള്ള സാധ്യതയും ലിവർപൂൾ സജീവമാക്കിയിട്ടുണ്ട്.
The post ഫൗളറിനെ പിന്നിലാക്കി; ഇനി ചെമ്പടയുടെ ടോപ് സ്കോറർ സാല appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/DdEL3BA
via IFTTT
No comments:
Post a Comment