ബെൽജിയം ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ ക്യാപ്റ്റനായി മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയൻ നിയമിതനായി. ഖത്തർ ലോകകപ്പിന് പിന്നാലെ സൂപ്പർതാരം ഈഡൻ ഹസാർഡ് വിരമിച്ചതോടെയാണ് ബെൽജിയത്തിന് പുതിയ ക്യാപ്റ്റനെ തേടേണ്ടിവന്നത്.
സ്വീഡനെതിരെ യൂറോ യോഗ്യതാമത്സരവും ജർമനിക്കെതിരെ സൗഹൃദമത്സരവുമാണ് ബെൽജിയത്തെ കാത്തിരിക്കുന്നത്. ഈ മത്സരങ്ങൾക്കായുള്ള ടീം പ്രഖ്യാപിക്കുമ്പോഴാണ് മാഞ്ചസ്റ്റർ സിറ്റി താരമായ ഡിബ്രുയനെ പുതിയ നായകനായി നിയമിച്ച കാര്യം പരിശീലകൻ ഡൊമിനിക്കോ ടെഡെസ്കോ അറിയിച്ചത്. റോബർട്ടോ മാർട്ടിനെസിന് പകരമായി പരിശീലകസ്ഥാനമേറ്റെടുത്ത ടെഡെസ്കോയുടെ ആദ്യ പരീക്ഷണം കൂടിയാണ് ഈ മത്സരങ്ങൾ.
32-കാരനായ ഡിബ്രുയൻ ബെൽജിയത്തിനായി ഇതുവരെ 97 മത്സരങ്ങളാണ് കളിച്ചത്. ഇതിൽ നിന്ന് 25 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്. ഡിബ്രയന് പുറമെ റയൽ മഡ്രിഡിന്റെ ഗോളി തിബോ കോർട്ട്വ, ഇന്റർ മിലാൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കു എന്നിവരെ വൈസ് ക്യാപ്റ്റന്മാരായും നിയമിച്ചിട്ടുണ്ട്.
The post ബെൽജിയത്തിനും പുതിയ നായകൻ; ക്യാപ്റ്റനെ പ്രഖ്യാപിച്ച് ടെഡെസ്കോ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/PLytrkO
via IFTTT
No comments:
Post a Comment