യുവതാരം സീസണിലിനി കളിക്കില്ല; ലിവർപൂളിന് കനത്ത തിരിച്ചടി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, March 16, 2023

യുവതാരം സീസണിലിനി കളിക്കില്ല; ലിവർപൂളിന് കനത്ത തിരിച്ചടി

സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്ന ലിവർപൂളിന് കനത്ത തിരിച്ചിടിയും കൂടി നൽകി യുവതാരം സ്റ്റെഫാൻ ബജെറ്റിച്ചിന്റെ പരുക്ക്. കാൽതുടയിലെ പേശിക്ക് പരുക്കേറ്റ ബജെറ്റിച്ചിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. സ്പാനിഷ് താരമാണ് ബജെറ്റിച്ച് തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.

18-കാരനായ ബജെറ്റിച്ച് ഡിഫൻസീവ് മിഡ്ഫീൽഡറാണ്. സെന്റർ ബാക്കായും കളിക്കാൻ കഴിയുന്ന താരമാണ് ബജെറ്റിച്ച്. 2020 മുതൽ ലിവർപൂളിന്റെ ഭാ​ഗമാണ് ബജെറ്റിച്ച്. എന്നാൽ ഈ സീസണിലാണ് താരത്തിന് സീനിയർ ടീമിൽ അവസരം ലഭിച്ചത്. എന്നാൽ കിട്ടിയ അവസരങ്ങളിലൊക്കെ തിളങ്ങിയതോടെ ബജെറ്റിച്ച് പരിശീലകൻ യുർ​ഗൻ ക്ലോപ്പിന്റെ വിശ്വസ്ത താരങ്ങളിലൊരാളായി. സീസണിൽ 21 മത്സരങ്ങളാണ് ബജെറ്റിച്ച് കളിച്ചത്.

ലിവർപൂളിന് നിരാശയുടെ സീസണാണിത്. പ്രീമിയർ ലീ​ഗിൽ പോയിന്റ് പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്ത് മാത്രമാണവർ. യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ക്വാർട്ടർ കാണാതെ പുറത്താകുകയും ചെയ്തു ചെമ്പട. പ്രീക്വാർട്ടറിൽ റയൽ മഡ്രിഡിനോട് രണ്ടിനെതിരെ ആറ് ​ഗോളുകൾക്കാണ് ലിവർപൂൾ തോറ്റത്.

The post യുവതാരം സീസണിലിനി കളിക്കില്ല; ലിവർപൂളിന് കനത്ത തിരിച്ചടി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/pTeAiNo
via IFTTT

No comments:

Post a Comment

Post Bottom Ad

Pages