വയനാട്ടില്‍ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത;കാലില്‍ ചട്ടുകം വച്ച്‌ പൊള്ളിച്ചു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, March 31, 2023

വയനാട്ടില്‍ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത;കാലില്‍ ചട്ടുകം വച്ച്‌ പൊള്ളിച്ചു

വയനാട്ടില്‍ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത. കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. പ്രതിയെ കല്‍പറ്റ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഴ് വയസുകാരിയുടെ വലതുകാലിലാണ് പൊള്ളലേല്‍പ്പിച്ചത്. ഇത് കണ്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാനച്ഛന്റെ ക്രൂരത കുട്ടി പുറത്ത് പറഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുട്ടിക്ക് നേരെ ക്രൂരത കാണിച്ചത്. ഇരട്ട കുട്ടികളില്‍ ഒരാളെയാണ് കല്‍പറ്റ സ്വദേശിയായ വിഷ്ണു ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. രണ്ടാമത്തെ കുട്ടിയെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളെയും അമ്മയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ചൈല്‍ഡ് ലൈനിന്റെ തീരുമാനം.

രാത്രി കുട്ടി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന പേരില്‍ നാല് വയസുകാരനെ മടലുകൊണ്ട് മുഖത്തടിച്ച രണ്ടാനച്ഛനെ നേരത്തെ തൃശൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. തെങ്ങിന്‍റെ മടല് കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. മുമ്ബും പ്രസാദ് കുട്ടിയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം.കുട്ടിയുടെ ശരീരത്തില്‍ പഴക്കമുള്ള മുറിവുകള്‍ ഉള്ളതായാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. കുന്നംകുളം തൃശ്ശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇരുപത്തിയൊമ്ബതുകാരനായ പ്രസാദ്. മര്ദ്ദനമേറ്റ കുട്ടിയുടെ അമ്മയെ കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വിവാഹം ചെയ്തത്.

The post വയനാട്ടില്‍ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത;കാലില്‍ ചട്ടുകം വച്ച്‌ പൊള്ളിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/U74ouWx
via IFTTT

No comments:

Post a Comment

Post Bottom Ad

Pages