ഐഎസ്എൽ ഒമ്പതാം സീസൺ; മികച്ച യുവതാരമായി ശിവശക്തി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, March 17, 2023

ഐഎസ്എൽ ഒമ്പതാം സീസൺ; മികച്ച യുവതാരമായി ശിവശക്തി

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിലെ മികച്ച യുവതാരത്തിനുള്ള എമെർജിങ് പ്ലെയർ പുരസ്കാരം ശിവശക്തി നാരായണന്. ബെം​ഗളുരു എഫ്സിയുടെ മുന്നേറ്റനിര താരമാണ്.ഈ 22-കാരൻ. തമിഴ്നാട് കാരൈക്കുടി സ്വദേശിയാണ് ശിവശക്തി.

കഴിഞ്ഞ സീസണിൽ ബെ​ഗംളുരുവിന്റെ സീനിയർ ടീമിൽ അരങ്ങേറിയ താരമാണ് ശിവശക്തി. ഇക്കുറി സാക്ഷാൽ സുനിൽ ഛേത്രിയെ പകരക്കാരുടെ ബെഞ്ചിലേക്ക് മാറ്റി ശിവശക്തിക്ക് അവസരം നൽകാനുള്ള ബെം​ഗളുരു പരിശീലകൻ സൈമൺ ​ഗ്രേസന്റെ തീരുമാനമാണ് വഴിത്തിരിവായത്. റോയ് കൃഷ്ണയ്ക്കൊപ്പം മുന്നേറ്റത്തിൽ തിളങ്ങിയ ശിവശക്തി ആറ് ​ഗോളുകളാണ് നേടിയത്. മൂന്ന് ​ഗോളിന് വഴിയൊരുക്കാനും ഈ യുവതാരത്തിനായി. ഐഎസ്എൽ ഫൈനലിലേക്കുള്ള ബെം​ഗളുരുവിന്റെ കുതിപ്പിലും ശിവശക്തിയുടെ പ്രകടനം നിർണായകമായി.

മുംബൈ സിറ്റിയുടെ സെന്റർ ബാക്ക് മെഹ്താബ് സിങ്, മിഡ്ഫീൽഡർ അപൂയ റാൾട്ടെ, ഈസ്റ്റ് ബം​ഗാളിന്റെ ഫോർവേ‍ഡ് മഹേഷ് സിങ്, ഒഡിഷയുടെ ഐസക്ക് വാൻലാൽറൗത്തേല എന്നിവരാണ് പുരസ്കാരത്തിന് പരി​ഗണിക്കപ്പെട്ട മറ്റ് താരങ്ങൾ. കഴിഞ്ഞ സീസണിലും റോഷൻ സിങ്ങിലൂടെ ഈ പുരസ്കാരം ബെം​ഗളുരുവിലെത്തിയിരുന്നു.

The post ഐഎസ്എൽ ഒമ്പതാം സീസൺ; മികച്ച യുവതാരമായി ശിവശക്തി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/Cl2gz8R
via IFTTT

No comments:

Post a Comment

Post Bottom Ad

Pages