യുവേഫ ചാമ്പ്യൻസ് ലീഗ് അവസാന എട്ടിലേക്ക് കടക്കുമ്പോൾ ഇക്കുറി ആധിപത്യം ഇറ്റലിക്ക്. ക്വാർട്ടർ ഫൈനലിലെത്തിയ എട്ട് ടീമുകളിൽ മൂന്നും ഇറ്റലിയിൽ നിന്നാണ്. നാല് ഇറ്റാലിയൻ പരിശീലകരും അവസാന എട്ടിലുണ്ട്.
നിലവിലെ സെരി എ ജേതാക്കളായ എസി മിലാൻ, ഇക്കുറി സെരി എയിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന നാപ്പോളി, ഇന്റർ മിലാൻ എന്നിവരാണ് ഇക്കുറി ക്വാർട്ടറിലെത്തിയ ഇറ്റാലിയൻ ടീമുകൾ. ഇതിൽ നാപ്പോളി ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തുന്നത്. മിലാന്റെ സ്റ്റെഫാനോ പിയോലി, നാപ്പോളിയുടെ ലൂസിയാനോ സ്പലേറ്റി, ഇൻ്ററിന്റെ സിമോൺ ഇൻസാഗി എന്നിവർ ഇറ്റാലിയൻ പരിശീലകരാണ്. ഇവർക്ക് പുറമെ റയൽ മഡ്രിഡിന്റെ കാർലോ ആഞ്ചലോട്ടിയും ക്വാർട്ടറിൽ ഇറ്റാലിയൻ പ്രതിനിധിയായിട്ടുണ്ട്.
ഇറ്റലിക്ക് പുറമെ ഇംഗ്ലണ്ടിൽ നിന്നാണ് ഇക്കുറി ഒന്നിലധികം ടീമുകൾ ക്വാർട്ടറിലുള്ളത്. ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് പ്രീമിയർ ലീഗ് പ്രതിനിധികൾ. സ്പെയിനിൽ നിന്ന് റയൽ മഡ്രിഡും, ജർമനിയിൽ നിന്ന് ബയേൺ മ്യൂണിച്ചും, പോർച്ചുഗലിൽ നിന്ന് ബെൻഫിക്കയും ക്വാർട്ടറിൽ ഇടം നേടി.
The post നാല് പരിശീലകർ, മൂന്ന് ക്ലബുകൾ; ക്വാർട്ടറിൽ കളം നിറഞ്ഞ് ഇറ്റലി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/63Mx4ei
via IFTTT

No comments:
Post a Comment