സ്പെയിനിലെ ലാ ലിഗ പോരാട്ടത്തിൽ അത്ലെറ്റിക്കോ മഡ്രിഡിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ജിറോണയെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലെറ്റിക്കോ വീഴ്ത്തിയത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ സ്പാനിഷ് സ്ട്രൈക്കർ അൽവാരോ മൊറാത്തയാണ് അത്ലെറ്റിക്കോയ്ക്ക് ജയം സമ്മാനിച്ച ഗോൾ നേടിയത്. വിജയത്തോടെ 48 പോയിന്റുമായി അത്ലെറ്റിക്കോ, ബാഴ്സലോണയ്ക്കും റയൽ മഡ്രിഡിനും പിന്നിലായി മൂന്നാം സ്ഥാനത്തുണ്ട്.
അതേസമയം ഇറ്റലിയിലെ സെരി എ പോരാട്ടത്തിൽ എസി മിലാന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്നലെ നടന്ന മത്സരത്തിൽ സാലർനിറ്റാനയാണ് മിലാനെ പിടിച്ചുകെട്ടിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഒളിവർ ജിറൂഡ് മിലാന് വേണ്ടി വലകുലുക്കിയപ്പോൾ സാലർനിറ്റാനയുടെ ഗോൾ ബൗലയെ ദിയയുടെ വകയായിരുന്നു. സമിനല വഴങ്ങിയതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരം മിലാന് നഷ്ടമായി. നിലവിൽ 48 പോയിന്റുള്ള മിലാൻ സെരി എയിൽ നാലാമതാണ്. നാപ്പോളി, ഇന്റർ മിലാൻ, ലാസിയോ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
The post ഇഞ്ച്വറി ടൈമിൽ വിജയം കണ്ട് അത്ലെറ്റിക്കോ; മിലാന് സമനില appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/YhqLBPX
via IFTTT
No comments:
Post a Comment