പരുക്കല്ല, അച്ചടക്കനടപടി; പോ​ഗ്ബ പുറത്തായതിന്റെ കാരണം പറഞ്ഞ് അല്ലെ​ഗ്രി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, March 9, 2023

പരുക്കല്ല, അച്ചടക്കനടപടി; പോ​ഗ്ബ പുറത്തായതിന്റെ കാരണം പറഞ്ഞ് അല്ലെ​ഗ്രി

ഫ്രഞ്ച് സൂപ്പർതാരം പോൾ പോ​ഗ്ബ, ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് തിരിച്ചെത്തിയത് ഈ സീസണിലാണ്. എന്നാൽ യുവന്റസിലെത്തിയതിന് പിന്നാലെ കാൽമുട്ടിന് പരുക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായതോടെ താരത്തിന് കളിക്കളത്തിന് പുറത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ ഇടയ്ക്കാണ് കളിക്കളത്തിലേക്ക് പോ​ഗ്ബ തിരിച്ചെത്തിയതും യുവന്റസിനായി രണ്ടാം അരങ്ങേറ്റം കുറിച്ചതും.

കളിക്കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഇന്നലെ നടന്ന യുവന്റസിന്റെ യൂറോപ്പാ ലീ​ഗ് മത്സരത്തിനുള്ള സ്ക്വാ‍ഡിൽ പോ​ഗ്ബയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെ പോ​ഗ്ബയ്ക്ക് വീണ്ടും പരുക്കുപറ്റിയോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ പോ​ഗ്ബയെ ടീമിലെടുക്കാതിരുന്നതിന് കാരണം അച്ചടക്കനടപടിയാണെന്നാണ് പരിശീലകൻ മാസിമില്യാനോ അല്ലെ​ഗ്രി അറിയിച്ചത്.

യൂറോപ്പാ മത്സരത്തിന് മുന്നോടിയായി നടന്ന ടീം മീറ്റീങ്ങിൽ പോ​ഗ്ബ വൈകിയാണെത്തിയത്. ഇതേത്തുടർന്നാണ് സ്ക്വാ‍ഡിൽ നിന്ന് ഒഴിവാക്കിയതെന്നാണ് അ​ല്ലെ​ഗ്രി പറഞ്ഞു. ടീമിനോട് ആകെയുള്ള ബഹുമാനത്തിന്റെ ഭാ​ഗമായാണ് നടപടിയെന്നും അടുത്ത ദിവസം മുതൽ പോ​ഗ്ബ ടീമിൽ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post പരുക്കല്ല, അച്ചടക്കനടപടി; പോ​ഗ്ബ പുറത്തായതിന്റെ കാരണം പറഞ്ഞ് അല്ലെ​ഗ്രി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/bHrLa27
via IFTTT

No comments:

Post a Comment

Post Bottom Ad

Pages