കഴിഞ്ഞ ലോകകപ്പിന് പിന്നാലെ ഖത്തർ പുറത്താക്കിയ സ്പാനിഷ് പരിശീലകൻ ഫെലിക്സ് സാഞ്ചസ് പുതിയ ദൗത്യമേറ്റെടുത്തു. ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറിന്റെ പരിശീലകനായാണ് സാഞ്ചസിന്റെ പുതിയ നിയമനം. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമെത്തി.
കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇക്വഡോർ പുറത്തായിരുന്നു. ഇതിനുപിന്നാലെ അർജന്റൈൻ പരിശീലകൻ ഗുസ്താവോ അൽഫാരോ സ്ഥാനമൊഴിഞ്ഞു. ഈ ഒഴിവിലേക്കാണിപ്പോൾ 47-കാരനായ സാഞ്ചസിന്റെ നിയമനം. ഖത്തർ ലോകകപ്പിന്റെ ആദ്യമത്സരത്തിൽ ആതിഥേയരെ തോൽപ്പിച്ചത് ഇക്വഡോറായിരുന്നു. അന്ന് ഖത്തർ പരിശീലകൻ സാഞ്ചസായിരുന്നു. ലോകകപ്പിൽ ഖത്തർ മൂന്ന് മത്സരങ്ങളും തോറ്റതോടെയാണ് സാഞ്ചസിന് പുറത്തേക്ക് വഴിതെളിഞ്ഞത്.
ബാഴ്സലോണ യൂത്ത് അക്കാദമിയിലാണ് സാഞ്ചസ് പരിശീലകകരിയർ തുടങ്ങുന്നത്.പിന്നീട് അദ്ദേഹം ഖത്തറിലെ ആസ്പയർ അക്കാദമിയിലേക്ക് കൂടുമാറി. 2017-ലാണ് സാഞ്ചസ് ഖത്തർ ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ഇപ്പോൾ ഇക്വഡോർ പരിശീലകനായി നിയമിതനായ സാഞ്ചസിന്റെ ആദ്യ ദൗത്യം ഈ മാസം അവസാനം നടക്കുന്ന സൗഹൃദമത്സരങ്ങളാണ്.
The post ഖത്തർ പുറത്താക്കിയ സാഞ്ചസിന് പുതിയ ദൗത്യം; ഇനി ലാറ്റിനമേരിക്കൻ ടീമിനൊപ്പം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/RYk2zLP
via IFTTT
No comments:
Post a Comment