തൃശ്ശൂര്‍ മുപ്ലിയത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, March 29, 2023

തൃശ്ശൂര്‍ മുപ്ലിയത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു

മുപ്ലിയത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ/ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു.അതിഥി തൊഴിലാളിയുടെ മകനായ നാജുര്‍ ഇസ്ലാം ആണ് മരിച്ചത്.അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റു.അമ്മാവന്‍ ജമാലുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്..സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

നെടുമങ്ങാട് അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യയെയും അമ്മായിയെയും വെട്ടി പരി ക്കേല്‍പ്പിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചു.അമ്മായി മരിച്ചു.മെഡി. കോേളജ് ജീവനക്കാരന്‍ അലി അക്ബറാണ് ഭാര്യയേയും അമ്മായിയെയും വെട്ടിയത്.ഭാര്യമാതാവ് നാതിറ കൊല്ലപ്പെട്ടു.ഭാര്യമുംതാസിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മണ്ണെണ ഒഴിച്ച്‌ തീ കത്തി ച്ചു. അലി അക്ബറൂം സ്വയം തീ കൊളുത്തി.അലി അക്ബറും മുംതാസും ആശുപത്രിയിലാണ്. ഹയര്‍ സെക്കന്‍ററി അധ്യാപികയാണ് മുംതാസ്.അലി അക്ബര്‍ നാളെ സര്‍വിസില്‍ നിന്നും വിരമിക്കാനി രിക്കെയാണ് സംഭവം.

പത്തനംതിട്ട തിരുവല്ല ഓതറ പുതുക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം . മൂന്നുപേര്‍ക്ക് കുത്തേറ്റു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശികളായ എസ് സഞ്ജു, കാര്‍ത്തികേയന്‍, പവിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം ആയിരുന്നു സംഭവം.പ്രതികളെ പറ്റി സൂചന കിട്ടിയതായി പോലീസ് അറിയിച്ചു.

The post തൃശ്ശൂര്‍ മുപ്ലിയത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/PjDHuSh
via IFTTT

No comments:

Post a Comment

Post Bottom Ad

Pages