ഹാർവെ റെനാർഡ് സൗദി വിട്ടു; പുതിയ ദൗത്യം സ്വന്തം നാട്ടിൽ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, March 28, 2023

ഹാർവെ റെനാർഡ് സൗദി വിട്ടു; പുതിയ ദൗത്യം സ്വന്തം നാട്ടിൽ

സൗദി അറേബ്യ ദേശീയ ടീം പരിശീലകസ്ഥാനമൊഴിഞ്ഞ് ഹാർവെ റെനാർഡ്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയ്ക്കെതിരെ സൗദിയെ അട്ടിമറി വിജയത്തിലേക്ക് നയിച്ചാണ് റെനാർഡ് ചരിത്രമെഴുതിയത്. ഇപ്പോൾ റെനാർഡിന്റെ താൽപര്യപ്രകാരം കരാർ റദ്ദാക്കുകയാണെന്നാണ് സൗദി ഫുട്ബോൾ അധികൃതര് അറിയിച്ചത്.

ഫ്രഞ്ച് പരിശീലകനായ റെനാർഡ് 2019-ലാണ് സൗദിയുടെ ചുമതലയേറ്റെടുക്കുന്നത്. തുടർന്നാണ് ലോകകപ്പിൽ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് സൗദി, ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് അർജന്റീനയെ വീഴ്ത്തിയത്. ഈ മത്സരത്തിലെ റെനാർഡിന്റെ തന്ത്രങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. പിന്നീടുള്ള രണ്ട് മത്സരങ്ങളും തോറ്റ് സൗദി ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായെങ്കിലും റെനാർഡ് തുടർന്നു. എന്നാലിപ്പോൾ ഫ്രാൻസിന്റെ വനിതാ ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കാനായാണ് റെനാർഡ് സൗദി ദൗത്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ.

ആഫ്രിക്കൻ രാജ്യങ്ങളായ സാംബിയയേയും ഐവറി കോസ്റ്റിനേയും ആഫ്രിക്കൻ നേഷൻസ് കപ്പിൽ ജേതാക്കളാക്കിയ ചരിത്രം റെനാർ‍‍ഡിനുണ്ട്. 2018 ലോകകപ്പിലേക്ക് മൊറോക്കോയ്ക്ക് യോ​ഗ്യത നേടിക്കൊടുത്തതും റെനാർഡായിരുന്നു.

The post ഹാർവെ റെനാർഡ് സൗദി വിട്ടു; പുതിയ ദൗത്യം സ്വന്തം നാട്ടിൽ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/VmxNkjb
via IFTTT

No comments:

Post a Comment

Post Bottom Ad

Pages