ബാഴ്സയ്ക്കും സെവിയ്യക്കും ജയം; ഇറ്റലിയിൽ സാംപ്ദോറിയയെ വീഴ്ത്തി യുവന്റസ് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, March 12, 2023

ബാഴ്സയ്ക്കും സെവിയ്യക്കും ജയം; ഇറ്റലിയിൽ സാംപ്ദോറിയയെ വീഴ്ത്തി യുവന്റസ്

സ്പെയിനിലെ ലാ ലി​ഗയിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ സൂപ്പർക്ലബുകളായ ബാഴ്സലോണയ്ക്കും സെവിയ്യക്കും ജയം. ബാഴ്സ എതിരില്ലാത്ത ഒരു ​ഗോളിന് അത്ലെറ്റിക്ക് ബിൽബാവോയെ വീഴ്ത്തിയപ്പോൾ ഒന്നെതിരെ രണ്ട് ​ഗോളുകൾക്ക് അൽമെറിയയൊണ് സെവിയ്യ പരാജയപ്പെടുത്തിയത്.

ബിൽബാവോയുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ റാഫീന്യ നേടിയ ഏക​ഗോളിനാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തിൽ പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് സെവിയ്യ വിജയം നേടിയത്. സെർജിയോ അക്കിയേമെയിലൂടെ അൽമെറിയയാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് ലൂക്കാസ് ഓക്കാംപോസ്,എറിക് ലമേല എന്നിവർ സെവിയ്യക്കായി ​ഗോളുകൾ നേടി.

ഇറ്റലിയിലെ സെരി എ പോരാട്ടത്തിൽ സാംപ്ദോറിയയെ രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് യുവന്റസ് തകർത്തത്. ​യുവന്റസിനായ അഡ്രിയാൻ റാബിയറ്റ് രണ്ട് ​ഗോൾ നേടി. ​ഗ്ലെയ്സൻ ബ്രെമർ,മത്യാസ് സൂളെ എന്നിവരും യുവന്റസിനായി വലകുലുക്കി. സാംപ്ദോറിയക്ക് വേണ്ടി തോമോസാ ആ​ഗ്വേല, ഫിലിപ്പ് ദുറിസിച്ച് എന്നിവരാണ് ​ഗോളുകൾ നേടിയത്.

The post ബാഴ്സയ്ക്കും സെവിയ്യക്കും ജയം; ഇറ്റലിയിൽ സാംപ്ദോറിയയെ വീഴ്ത്തി യുവന്റസ് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/H0c682D
via IFTTT

No comments:

Post a Comment

Post Bottom Ad

Pages