ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ വെള്ളിയാഴ്ച തുടക്കമാകുകയാണ്. കഴിഞ്‍ തവണ ഐപിഎല്ലിൽ അരങ്ങേറിയ ടീമായ ലഖ്നൗ സൂപ്പർ ജയന്റ്സ് പ്ലേ ഓഫ് വരെയെത്തി മികവ് തെളിയിച്ചിരുന്നു. ഇക്കുറി ശനിയാഴ്ച ഡെൽഹി ക്യാപിറ്റൽസിനെതിരെയാണ് അവരുടെ ആദ്യ മത്സരം. പിന്നാലെ തിങ്കളാഴ്ച അവർ ചെന്നൈ സൂപ്പർ കിങ്സിനേയും നേരിടും.
അതേസമയം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ക്വിന്റൻ ഡി കോക്കിന്റെ സേവനം ലഖ്നൗവിന് ലഭിക്കില്ല. ദക്ഷിണാഫ്രിക്ക ദേശീയ ടീം ദൗത്യമുള്ളതിനാൽ ഏപ്രിൽ രണ്ടിന് ശേഷമെ ഡി കോക്ക് ലഖ്നൗ ടീമിനൊപ്പം ചേരും. ഡി കോക്ക് കളിക്കാത്ത സാഹചര്യത്തിൽ ഒപ്പണിങ്ങിൽ പരീക്ഷണത്തിനൊരുങ്ങുകയാണ് ലഖ്നൗ എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
വെസ്റ്റ് ഇൻഡീസ് താരം കൈൽ മയേഴ്സാകും ക്യാപ്റ്റൻ കൂടിയായ കെഎൽ രാഹുലിനൊപ്പം ആദ്യ രണ്ട് മത്സരങ്ങളിൽ ഓപ്പൺ ചെയ്യുകയെന്നാണ് സൂചന. ഇടങ്കൈയ്യൻ ബാറ്ററാണെന്നതും കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ നടത്തിയ മികച്ച പ്രകടനവും മയേഴ്സിന് തുണയാകുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം തന്നെ മധ്യനിരയിലോ ബൗളിങ് നിരയിലോ വിദേശതാരങ്ങളെ പരീക്ഷിക്കാനാണ് ടീമിന്റെ നീക്കമെങ്കിൽ ദീപക് ഹൂഡയാകും രാഹുലിനൊപ്പം ഓപ്പണറാകുകയെന്നും സൂചനയുണ്ട്.
The post രാഹുലിനൊപ്പം ആര് ഓപ്പൺ ചെയ്യും..?? പരീക്ഷണത്തിനൊരുങ്ങി ലഖ്നൗ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/r7sSv3Y
via IFTTT
No comments:
Post a Comment