വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ പോലീസിന് മുന്‍പാകെ വച്ചതായി സൂചന - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, March 29, 2023

വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ പോലീസിന് മുന്‍പാകെ വച്ചതായി സൂചന

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ പോലീസിന് മുന്‍പാകെ വച്ചതായി സൂചന.താന്‍ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം.തന്നെ പഞ്ചാബ് ജയിലില്‍ പാര്‍പ്പിക്കണം.പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കരുത്,തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് സൂചന.കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അമൃത്സറിലടക്കം സുരക്ഷ ശക്തമായി തുടരുകയാണ്.ഒളിവില്‍ തുടരുന്നതിനിടെ അമൃത്പാല്‍ ഇന്നലെ വീഡിയോ സന്ദേശം പുറത്ത്‍വിട്ടിരുന്നു.

അമൃത്പാലിന് വേണ്ടി പഞ്ചാബിലും നേപ്പാളിലും വരെ തെരച്ചില്‍ നടക്കുമ്ബോഴാണ് കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലെത്തി കീഴടങ്ങാനാണ് നീക്കം നടക്കുന്നതെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വലിയ പൊലീസ് സന്നാഹത്തെ തന്നെ സുവര്‍ണക്ഷേത്രതില്‍ വിന്യസിച്ചിട്ടുണ്ട്. മഫ്ടിയിലടക്കമാണ് പൊലീസ് ഉദ്യോഗസ്ഥ‍രെ നിയോഗിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ ഹോഷിയാര്‍ പൂരിലും അമൃത്പാലിനായി വലിയ തെരച്ചില്‍ നടക്കുന്നുണ്ട്. അമൃത്പാല്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് ഹോഷിയാര്‍പൂരിലും അടുത്തുള്ള ഗ്രാമങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തിയത്. ഹോഷിയാര്‍പൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം അമൃത്പാലിന്‍റെതെന്നാണ് പൊലീസ് അനുമാനം. അമൃത്പാല്‍ കീടങ്ങുമെന്ന വാര്‍ത്തയെ കുറിച്ച്‌ അറിയില്ലെന്നാണ് പഞ്ചാബ് പൊലീസ് പ്രതികരണം.

മാര്‍‍ച്ച്‌ 18ന് ശേഷം ഇത് ആദ്യമായാണ് അമൃത്പാലിന്‍റെ വീഡിയോ പുറത്ത് വരുന്നത്. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടാണ് പോലീസില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അമൃത് പാല്‍ വീഡിയോയില്‍ പറയുന്നുണ്ട്.സിക്കുമതം പിന്തുടരുന്നതിന് തന്‍റെ അനുയായികളെ കസ്റ്റഡിയിലെടുത്തുവെന്നും അമൃത് പാല്‍ സിംഗ് കുറ്റപ്പെടുത്തി

The post വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ പോലീസിന് മുന്‍പാകെ വച്ചതായി സൂചന appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/6OR7rwl
via IFTTT

No comments:

Post a Comment

Post Bottom Ad

Pages