അക്കാര്യത്തിൽ കോഹ്ലി, ബാബറിനേക്കാൾ വളരെയേറെ മുന്നിൽ; പറയുന്നത് മുൻ പാക് സൂപ്പർതാരം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, March 27, 2023

അക്കാര്യത്തിൽ കോഹ്ലി, ബാബറിനേക്കാൾ വളരെയേറെ മുന്നിൽ; പറയുന്നത് മുൻ പാക് സൂപ്പർതാരം

സമീപകാലത്ത് ലോകക്രിക്കറ്റിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളിലൊന്ന് വിരാട് കോഹ്ലിയുടേയും ബാബർ അസമിന്റേയും ബാറ്റിങ് പ്രകടനങ്ങളുടെ താരതമ്യമാണ്. വർഷങ്ങളായി ലോകക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടരുന്നയാളാണ് കോഹ്ലി. കരിയറിന്റെ ആദ്യ ഘട്ടത്തിലെ തന്നെ മികച്ച പ്രകടനമാണ് ബാബറിനെ ലോകക്രിക്കറ്റിന്റെ മുൻനിരയിൽ പ്രതിഷ്ഠിക്കുന്നത്.

ബാറ്റിങ് റെക്കോർഡുകളും കണക്കുകളും പരിശോധിക്കുമ്പോൾ ബാബറിനേക്കാൾ വളരെ ദൂരം മുന്നിലണ് കോഹ്ലി. ഇതിനൊപ്പം തന്നെ കോഹ്ലിയെ ബാബറിൽ നിന്ന് വേറിട്ടുനിർത്തുന്ന മറ്റൊരു ഘടകം ഫിറ്റ്നെസാണെന്നാണ് മുൻ പാക് സൂപ്പർതാരം അബ്ദുൾ റസാഖ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടാണ് റസാഖ് ഇക്കകാര്യം പറഞ്ഞത്.

കോഹ്ലി ഒന്നന്തരം കളിക്കാരനാണ്, അതിനൊപ്പം തന്നെ അ​ദ്ദേഹത്തിന്റെ ഫിറ്റനെസ് എപ്പോഴും ഉന്നത നിലവാരത്തിലാണ് കാത്തുസൂക്ഷിക്കുന്നത്, ബാബറിന്റെ ഫിറ്റ്നെസ് നിലവാരും ഒരിക്കലും കോഹ്ലിയുതിന് അടുത്തെത്തില്ല, ഇക്കാര്യത്തിൽ ബാബർ ഇനിയും വളരെയേറെ മുന്നേറാനുണ്ട്, റസാഖ് പറഞ്ഞു. കോഹ്ലിയും ബാബറും ഉന്നത നിലവാരമുള്ള ബാറ്റർമാരാണെന്നും ഇരുവരേയും തമ്മിൽ താരതമ്യം ചെയ്യേണ്ട കാര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post അക്കാര്യത്തിൽ കോഹ്ലി, ബാബറിനേക്കാൾ വളരെയേറെ മുന്നിൽ; പറയുന്നത് മുൻ പാക് സൂപ്പർതാരം appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/7KysM25
via IFTTT

No comments:

Post a Comment

Post Bottom Ad

Pages