വാർ സംവിധാനം; ബെൽജിയം മോഡൽ നടപ്പാക്കാൻ ഏഐഎഫ്എഫ് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, March 18, 2023

വാർ സംവിധാനം; ബെൽജിയം മോഡൽ നടപ്പാക്കാൻ ഏഐഎഫ്എഫ്

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ റെഫറിയിങ് പിഴവുകളിൽ പരിഹാരം കാണാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. യൂറോപ്യൻ രാജ്യമായ ബെൽജിയം നടപ്പാക്കുന്ന വീഡിയോ അസിസ്റ്റ് റെഫറിയിങ്(വാർ) സംവിധാനം പോലെയൊന്ന് ഇന്ത്യയിലും കൊണ്ടുവരാനാണ് ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ താൽപര്യപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം ഇക്കാര്യം പറഞ്ഞു.

ഐഎസ്എല്ലിൽ വാർ വേണമെന്ന് ആവശ്യ ഉയരാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ ഇത് നടപ്പാക്കാൻ വേണ്ടിവരുന്ന വമ്പൻ ചിലവാണ് ഫെഡറേഷനെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നത്. എന്നാൽ അടുത്തിടെ ചൗബയുടെ നേതൃത്വത്തിൽ ഫെഡറേഷൻ പ്രതിനിധികൾ ബെൽജിയം സന്ദർശിച്ചിരുന്നു. ബെൽജിയം സ്വന്തം നിലയ്ക്ക് വളരെ ചിലവ് കുറച്ച് വാർ സംവിധാനം നടപ്പാക്കുന്നുണ്ട്. ഇത് മാതൃകയാക്കാനാണിപ്പോൾ ചൗബെ പദ്ധതിയിടുന്നത്.

ബെൽജിയത്തിൽ 16 മോണിറ്ററുകളും നാല് ആളുകളും ചേർന്നാണ് വാർ സംവിധാനം നടപ്പാക്കുന്നത്, ഇവിടെ ഇന്ത്യയിൽ ധാരാളം ഐടി വിദ​ഗ്ധരുണ്ട്, അവരുടെ സഹായം കൂടി സ്വീകരിച്ചാൽ നമുക്കും സ്വന്തം നിലയ്ക്ക് ഇത്തരമൊരു വാർ സംവിധാനം നടപ്പാക്കാം, ചൗബെ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഇന്ത്യൻ ഫുട്ബോളിന് ലഭ്യമാക്കാൻ എന്തിനും താൻ തയ്യാറാണെന്നും ചൗബെ പറഞ്ഞു.

The post വാർ സംവിധാനം; ബെൽജിയം മോഡൽ നടപ്പാക്കാൻ ഏഐഎഫ്എഫ് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/m1bJQsx
via IFTTT

No comments:

Post a Comment

Post Bottom Ad

Pages