ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന്റെ കലാശപ്പോരിൽ ഇന്ന് ബെംഗളുരു എഫ്സി എടികെ മോഹൻ ബഗാനെ നേരിടുകയാണ്. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം അരങ്ങേറുന്നത്. മുമ്പ് ഐഎസ്എൽ കിരീടം നേടിയ ടീമുകളാണ് ഇരുവരും.
തുടക്കത്തിൽ പതറിയ ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയ ടീമാണ് ബെംഗളുരു. ഫൈനലിലേക്കുള്ള അവരുടെ കുതിപ്പിൽ നിർണായക സാന്നിധ്യമായ പലരും ബഗാന്റെ മുൻ താരങ്ങളാണ്. റോയ് കൃഷ്ണ, സന്ദേശ് ജിംഗൻ, പ്രഭീർ ദാസ് തുടങ്ങി ബെംഗളുരുവിന്റെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യങ്ങൾ കഴിഞ്ഞ സീസണിൽ ബഗാന്റെ ഭാഗമായിരുന്നു. ഈ താരങ്ങളെ നന്നായി അറിയാവുന്നത് കലാശപ്പോരിൽ ഗുണം ചെയ്യുമോയെന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് ബഗാൻ പരിശീലകൻ ജുവാൻ ഫെറാൻഡോ മാധ്യമങ്ങളോട് മറുപടി പറഞ്ഞത്.
അക്കാര്യം ഒരിക്കലുമൊരു ആനുകൂല്യമല്ല, കാരണം അവർക്ക് എന്റെ കളിക്കാരേയും അറിയാമല്ലോ, അവർ മികച്ച കളിക്കാരാണ്, പക്ഷെ ഇത് രണ്ട് ടീമിലേയും പതിനൊന്ന് കളിക്കാർ തമ്മിലുള്ള പോരാട്ടമാണ്, ഇവിടെ എന്റെ ഊർജം മുഴുവൻ എന്റെ കളിക്കാരെ സഹായിക്കാൻ ഉപയോഗികക്കുക എന്നതാണ് പ്രധാനം, ബെംഗളുരുവിന്റെ കളിക്കാരോട് എനിക്ക് ബഹുമാനമുണ്ട്, പക്ഷെ ഞാനിവിടെ എന്റെ ടീമിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്, ഞങ്ങളുടെ പദ്ധതിയിൽ ഉറച്ചുവിശ്വസിക്കുകയും എല്ലാ ഊർജവും വിജയത്തിനായി വിനിയോഗിക്കുകയും വഴിയേ എന്തെങ്കിലും ആനുകൂല്യം ഞങ്ങൾക്ക് ലഭിക്കു, ഫെറാൻഡോ പറഞ്ഞു.
The post അക്കാര്യം ഒരിക്കലും ആനുകൂല്യമല്ല; കലാശപ്പോരിനെക്കുറിച്ച് ഫെറാൻഡോ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/G0cZy8p
via IFTTT
No comments:
Post a Comment