ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ചെന്നൈയിൻ എഫ്സിയോട് വിടപറഞ്ഞ് സഹപരിശീലകൻ സബീർ പാഷ. 2016 മുതൽ ക്ലബിനൊപ്പം പ്രവർത്തിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ പാഷ. സ്പോർട്സ്റ്റാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
50-കാരനായ പാഷ 2016 ഫെബ്രുവരിയിലാണ് ചെന്നൈയിന്റെ സഹപരിശീലകനായെത്തുന്നത്. തുടർന്നിതുവരെയുള്ള ചെന്നൈയിന്റെ ഐഎസ്എൽ യാത്രയിൽ നിർണായക പങ്കാണ് പാഷ വഹിച്ചത്. 2017-18 സീസൺ ചെന്നൈയിൻ ഐഎസ്എൽ കിരീടമുയർത്തിയപ്പോഴും 2019-20 സീസണിൽ ഫൈനലിലെത്തിയപ്പോഴും പാഷ ടീമിന്റെ ഭാഗമായിരുന്നു. ബോസിഡർ ബാൻഡോവിച്ചിനെ പുറത്താക്കിയതിന് പിന്നാലെ 2021-22 സീസണിന്റെ അവസാന നാല് ലീഗ് മത്സരങ്ങളിൽ ഇടക്കാലപരിശീലകനും പാഷയായിരുന്നു.
കഴിഞ്ഞ ഐഎസ്എല്ലിൽ ചെന്നൈയിൻ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. എങ്കിലും പരിശീലകൻ തോമസ് ബർദാറിച്ചിനെ നിലനിർത്തുമെന്നാണ് സൂചന. ഇതിനിടെയാണിപ്പോൾ പാഷ ക്ലബ് വിട്ടത്. പാഷയുടെ പകരക്കാരനെ വൈകാതെ ക്ലബ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
The post സബീർ പാഷ ക്ലബ് വിട്ടു; ചെന്നൈയിന് തിരിച്ചടി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/t531L0l
via IFTTT
No comments:
Post a Comment