
രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നതോടെ രാജ്യത്തെ ആശുപത്രികളിൽ ഏപ്രിൽ 10നും 11നും മോക് ഡ്രിൽ നടത്താൻ കേന്ദ്രനിർദേശം. എല്ലാ ജില്ലകളിലെയും സർക്കാർ–- സ്വകാര്യ ആശുപത്രികൾ ഇതിൽ പങ്കെടുക്കും. ഇതടക്കമുള്ള പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങൾ വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ഐസിഎംആറും സംയുക്തമായി സംസ്ഥാനങ്ങൾക്ക് ശനിയാഴ്‌ച കത്തയച്ചു.
ആശുപത്രിയിൽ എത്തുന്നവരും ആരോഗ്യപ്രവർത്തകരും മാസ്‌ക് ധരിക്കണം, ശ്വാസകോശ അസുഖമുള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. നിലവിൽ ആശങ്ക ഇല്ലെങ്കിലും രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനും കത്തിൽ ആവശ്യപ്പെട്ടു. എച്ച്1 എൻ1, എച്ച്3 എൻ2 വൈറസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും തുടക്കത്തിലേ രോഗികളെ കണ്ടെത്താൻ ജാഗ്രത വേണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
The post കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു; ജാഗ്രതവേണം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/k70RtE8
via IFTTT
No comments:
Post a Comment