ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാൾ, ട്രാൻസ്ഫർ ജാലകത്തിലേക്കുള്ള നീക്കങ്ങൾ സജീവമാക്കിയതായി റിപ്പോർട്ടുകൾ. ഖേൽനൗവിന്റെ റിപ്പോർട്ട് അനുസരിച്ച് പ്രതിരോധനിരതാരം മന്ദാർ റാവു ദേശായി ഈസ്റ്റ് ബംഗാളുമായി കരാറിലെത്തും. ഒന്നിലേറെ വർഷത്തെ കരാറകും മന്ദാർ ഒപ്പുവയ്ക്കുകയെന്നാണ് സൂചന.
സൂപ്പർ കപ്പിന് പിന്നാലെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ക്ലബ് വിടും. ഇതോടെ വൻ അഴിച്ചുപണിയാകും ടീമിൽ വരുക. ഐഎസ്എല്ലിലെ എക്കാലത്തേയും മികച്ച പരിശീലകരിലൊരാളായ സെർജിയോ ലൊബേറെ ഈസ്റ്റ് ബംഗാൾ ചുമതലയേറ്റെടുക്കുമെന്ന സൂചനകൾ ശക്തമാണ്. ഇക്കാര്യത്തിൽ കരാർ ഒപ്പുവയ്ക്കേണ്ട നടപടി മാത്രമെ ബാക്കിയുള്ളുവെന്നാണ് സൂചനകൾ. ഇതിനിടെയാണിപ്പോൾ ലൊബേറയുടെ വിശ്വസ്ത കളിക്കാരിലൊരാളായ മന്ദാർ ഈസ്റ്റ് ബംഗാളിലേക്ക് വരുമെന്ന വാർത്തകളും പുറത്തുവരുന്നത്.
ലൊബേറ ഗോവ പരിശീലകനായിരിക്കെ ക്ലബ് ക്യാപ്റ്റനായിരുന്നു ലെഫ്റ്റ് ബാക്കായ മന്ദാർ. പിന്നീട് ലൊബേറ മുംബൈ സിറ്റിയിലേക്ക് പോയപ്പോൾ മന്ദാറിനേയും ഒപ്പം കൂട്ടി. എന്നാൽ ലൊബേറെ ക്ലബ് വിട്ടശേഷം മുംബൈയുടെ ആദ്യ ഇലവനിൽ നിന്ന് മന്ദാർ പുറത്തായി. വിഘ്നേഷ് ദക്ഷിണാമൂർത്തി, സഞ്ജീവ് സ്റ്റാലിൻ എന്നിവർക്ക് കൂടുതൽ അവസരം ലഭിച്ചതോടെ മന്ദാറിന്റെ മുംബൈയിൽ ലഭിച്ച കളിസമയവും പരിമിതമായി.
The post ലൊബേറയുടെ വിശ്വസ്തൻ ഈസ്റ്റ് ബംഗാളിലേക്ക്; ആവേശത്തിൽ ആരാധകർ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/oPt2G9B
via IFTTT
No comments:
Post a Comment