2011-ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കിരീടമുറപ്പിച്ച മഹേന്ദ്ര സിങ് ധോണിയുടെ സിക്സിന് ആദരമർപ്പിക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേൻ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന എംസിഎയുടെ അപെക്സ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം തീരുമാനമായാതാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.
2011 ഏപ്രിൽ രണ്ടിനാണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ച് ലോകകിരീടം നേടിയത്. നുവാൻ കുലശേഖരുടെ പന്ത് സിക്സിന് പറത്തിയാണ് ധോണി ഇന്ത്യയുടെ വിജയം ഉറപ്പിക്കിയത്. ഈ സിക്സ് ചെന്നുപതിച്ച് സ്ഥലത്ത് ഒരു സ്മാരകം നിർമ്മിക്കാനാണ് പദ്ധതിയെന്നാണ് എംസിഎ പ്രസിഡന്റ് അമോൾ കാലെ ക്രിക്ക്ബസിനോട് പറഞ്ഞത്. ഏത് സീറ്റിലാണ് പന്ത് പതിച്ചതെന്ന് കൃത്യമായി ഇപ്പോഴും അറിയില്ല, എങ്കിലും മൂന്ന് നാല് സിറ്റുകൾ ഞങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്, കാലെ കൂട്ടിച്ചേർത്തു.
അതേസമയം എന്ത് തരം സ്മാരകമാണ് അവിടെ നിർമിക്കുന്നതെന്ന് വ്യക്തമല്ല. സീറ്റിന് ധോണിയുടെ പേര് നൽകാനാണ് സാധ്യതയെന്ന് ചില അഭ്യൂഹങ്ങളുണ്ട്. എന്നാൽ അതല്ല ധോണിയുടെ സിക്സിന് ആദരമർപ്പിച്ച് സ്മാരകം തന്നെ ഉയരുമെന്നും ധോണി തന്നെ അത് ഉദ്ഘാടനം ചെയ്യാനുമാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.
The post ധോണിയുടെ ആ സിക്സിന് ആദരം; കിടിലൻ നീക്കവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/Y6ILK9b
via IFTTT
No comments:
Post a Comment