ചെൽസി ഹോട്ട്സീറ്റിലേക്ക് ന​ഗേൽസ്മാനോ..?? പുതിയ നീക്കങ്ങൾ ഇങ്ങനെ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, April 2, 2023

ചെൽസി ഹോട്ട്സീറ്റിലേക്ക് ന​ഗേൽസ്മാനോ..?? പുതിയ നീക്കങ്ങൾ ഇങ്ങനെ

​ഗ്രഹാം പോട്ടറിനെ പുറത്തേക്ക് വഴിതെളിഞ്ഞതോടെ ചെൽസിയുടെ അടുത്ത പരിശീലകൻ ആരാകുമെന്ന ചർച്ചകൾ സജീവമാണ്, പോട്ടറിന്റെ സഹപരിശീലകനായിരുന്ന ​ബ്രൂണോ സാൾട്ടറിനാണ് ക്ലബ് താൽക്കാലിക ചുമതല നൽകിയത്. എന്നാൽ വൈകാതെ തന്നെ പുതയി സ്ഥിരം പരിശീലകനെ ചെൽസി നിയമിക്കുമെന്നാണ് സൂചന.

വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ജർമൻ പരിശീലകൻ ജൂലിയൻ ന​ഗേൽസ്മാന്റെ പേരാണ് അഭ്യൂഹങ്ങളിൽ നിറയുന്നത്. അടുത്തിടെ ബയേൺ മ്യൂണിച്ചിൽ നിന്ന് പുറത്തായ പരിശീലകനാണ് ന​ഗേൽസ്മാൻ. ലോകഫുട്ബോളിലെ ഏറ്റവും മികച്ച യുവപരിശീലകരിലൊരാളായ ന​ഗേൽസ്മാനെ ചെൽസി മുമ്പും നോട്ടമിട്ടിട്ടുണ്ട്. ചെൽസി നേതൃത്വത്തിന് ന​ഗേൽസ്മാനിൽ താൽപര്യമുണ്ട്. ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റ് പ്രകാരം ഇതിനകം ചെൽസി ന​ഗേൽസ്മാനായുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ചർച്ചകൾ ആദ്യ ഘട്ടത്തിൽ മാത്രമാണ്.

ന​​ഗേൽസ്മാന് പുറമെ സാധ്യതയുള്ള മറ്റൊരു പേര് അർജന്റൈൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയുടേതാണ്. ടോട്ടനം, പിഎസ്ജി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ച പോച്ചെറ്റീനോയേയും ചെൽസി മുമ്പ് പരി​ഗണിച്ചിട്ടുള്ളതാണ്. അതേസമയം തന്നെ ഇക്കുറി ഇതുവരെ ചെൽസിയുടെ ആഭ്യന്തര ചർച്ചകളിൽ പോച്ചെറ്റീനോയുടെ പേര് പരി​ഗണിച്ചില്ല എന്നാണ് ഫാബ്രീസിയോ ട്വീറ്റ് ചെയ്യുന്നത്.

ബാഴ്സലോണയുടേയും സ്പെയിന്റേയും മുൻ പരിശീലകൻ ലൂയിസ് എന്റിക്വെ, സ്പോർട്ടിങ് ലിസ്ബന്റെ യുവ പരിശീലകൻ റൂബെൻ അമോറിം എന്നീ പേരുകളും ചെൽസി പരി​ഗണിക്കുന്നതായാണ് സൂചന. എങ്കിലും ന​ഗേൽസ്മാന്റെ പേരിന് തന്നെയാണ് ചെൽസിയിൽ പിന്തുണയേറെയെന്നാണ് റിപ്പോർട്ടുകൾ.

The post ചെൽസി ഹോട്ട്സീറ്റിലേക്ക് ന​ഗേൽസ്മാനോ..?? പുതിയ നീക്കങ്ങൾ ഇങ്ങനെ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/rKasC5X
via IFTTT

No comments:

Post a Comment

Post Bottom Ad

Pages