കൂടുതൽ കോൺഗ്രസ്, സി പി എം നേതാക്കൾ ബി ജെ പിയിൽ എത്തും: കെ സുരേന്ദ്രൻ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, April 7, 2023

കൂടുതൽ കോൺഗ്രസ്, സി പി എം നേതാക്കൾ ബി ജെ പിയിൽ എത്തും: കെ സുരേന്ദ്രൻ

വരും ദിവസങ്ങളിൽ കൂടുതൽ സി പി എം, കോൺഗ്രസ് നേതാക്കൾ ബി ജെ പിയിൽ ചേരുമെന്നും, വൈകാതെ തന്നെ കേരളത്തിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വരുമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി ജെ പിയിൽ ചേർന്നതിനെ തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആണ് കെ സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്.

മോദിയുടെ വികസന അജണ്ടകളെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. അവർ അത് അംഗീകരിക്കുന്നു. യുവാക്കൾക്ക് മാതൃകയാണ് മോദി. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ്. സി പി എം നേതാക്കൾ ബി ജെ പിയിൽ ചേരും. കേരളത്തിലും മാറ്റമുണ്ടാകും. സംസ്ഥാനത്ത് ബി ജെ പി സർക്കാർ രൂപീകരിക്കുകയും ചെയ്യും.- സുരേന്ദ്രൻ പറഞ്ഞു

നേരത്തെ ബിജെപിയിൽ എത്തിയ അനിൽ ആന്റണിയെ ബിജെപി ആലപ്പുഴ ലോകസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. അനിലിന് അർഹമായ പരിഗണന നൽകിയാൽ ഇനിയും ധാരാളം നേതാക്കൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തും എന്ന വിശ്വാസം ബിജെപി കേന്ദ്ര നേതിര്ത്വത്തിണ്ട് എന്നാണ് റിപ്പോർട്ട്.

The post കൂടുതൽ കോൺഗ്രസ്, സി പി എം നേതാക്കൾ ബി ജെ പിയിൽ എത്തും: കെ സുരേന്ദ്രൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/piGuBoj
via IFTTT

No comments:

Post a Comment

Post Bottom Ad

Pages