എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: അവശത എന്ന് പ്രതി, മെഡിക്കൽ സംഘം പരിശോധിക്കും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, April 8, 2023

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: അവശത എന്ന് പ്രതി, മെഡിക്കൽ സംഘം പരിശോധിക്കും

എലത്തൂർ ട്രയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി അവശത പറയുന്ന സാഹചര്യത്തിൽ ആരോഗ്യ നില പരിശോധിക്കാൻ അന്വേഷണസംഘം ഡോക്റ്റർമാരുടെ സേവനം തേടി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്റ്റർമാരുടെ സംഘമാണ് ഷാറൂഖ് സെയ്ഫിയെ പരിശോധിക്കുന്നത്. ആരോഗ്യ നില പരിശോധിച്ചതിന്റെ ശേഷമായിരിക്കും തെളിവെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുക.

അതേസമയം ഷാരൂഖിന് ഭീകര ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. ഷഹീൻബാഗിലെ ബന്ധുക്കളുടെ മൊഴികളും 2021 മുതലുള്ള ഷാരൂഖിന്റെ ഫോൺകോളുകളും ചാറ്റുകളും ഷഹീൻബാഗിൽ നിന്ന് ഷൊർണൂരിലേക്ക് എത്തിയതും അവിടത്തെ പെട്രോൾ പമ്പ് തെരഞ്ഞെടുത്തതുമെല്ലാം വലിയ ആസൂത്രണത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു.

ഇയാൾ മൂന്ന് സിംകാർഡുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവസാനം വിളിച്ച നമ്പരുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. ഇത് ആരൊക്കെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പൊതുവേ ബഹളക്കാരനായിരുന്ന ഇയാൾ രണ്ടുവർഷമായി ഒതുങ്ങിയ പ്രകൃതമായിരുന്നു. അധികം സംസാരമില്ല. എന്നാൽ പുറത്തെ കൂട്ടുകെട്ട് കൂടി. മത കാര്യങ്ങളിൽ കൂടുതൽ നിഷ്ഠയായി. ഇതെല്ലാം ബാഹ്യ ശക്തികളുമായുള്ള ബന്ധത്തിന്റെ സൂചനയായി കാണുന്നു.

The post എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: അവശത എന്ന് പ്രതി, മെഡിക്കൽ സംഘം പരിശോധിക്കും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/1BY3r6I
via IFTTT

No comments:

Post a Comment

Post Bottom Ad

Pages