ഇന്ത്യൻ പ്രീമീയർ ലീഗ് സീസണിൽ ഇനി കെയിൻ വില്യംസന് കളിക്കാനാകില്ല. ഗുജറാത്ത് ടൈറ്റൻസ് താരമായ വില്യംസന് കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന ആദ്യ മത്സരത്തിനിടെ പരുക്കേറ്റിരുന്നു. ഇതോടെയാണ് താരത്തിന് ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ നഷ്ടമാകുമെന്ന് ടീം തന്നെ അറിയിച്ചു.
ചെന്നൈയ്ക്കെതിരായ മത്സരത്തിൽ റുതുരാജ് ഗെയ്ക്വാദിന്റെ ബൗണ്ടറി സേവ് ചെയ്യുമ്പോഴാണ് വില്യംസന് പരുക്കേറ്റത്. ബൗണ്ടറി ലൈനിനരികിൽ ഉയർന്നുചാടിയ വില്യംസിന് എന്നാൽ വലതുകാൽകുത്തിയാണ് വീണത്. ഈ വീഴ്ചയിൽ താരത്തിന് കാൽമുട്ടിന് പരുക്കേറ്റു. തുടർന്ന് കളിക്കളം വിട്ട വില്യംസന് തിരിച്ചെത്തിയില്ല. വില്യംസന് പകരമായി സായ് സുദർശനെ ടൈറ്റൻസ് ഇംപാക്ട് പ്ലെയർ ആയി ഇറക്കുകയും ചെയ്തു.
ടൈറ്റൻസിനായി വില്യംസന്റെ ആദ്യ മത്സരമായിരുന്നു ഇത്. 2015 മുതൽ എട്ട് സീസൺ സൺ റൈസേഴ്സ് ഹൈദരബാദിനായി കളിച്ച ഈ കിവീസ് താരത്തെ കഴിഞ്ഞ താരലേലത്തിൽ ടൈറ്റൻസ് ഒപ്പം കൂട്ടുകയായിരുന്നു.
The post വില്യംസൻ ഐപിഎല്ലിൽ നിന്ന് പുറത്ത്; ടൈറ്റൻസിന് തിരിച്ചടി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/lnEwZcC
via IFTTT
No comments:
Post a Comment