തകർപ്പൻ നീക്കവുമായി ബ​ഗാൻ; ലോകകപ്പ് താരവുമായി ചർച്ചകൾ സജീവം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, April 10, 2023

തകർപ്പൻ നീക്കവുമായി ബ​ഗാൻ; ലോകകപ്പ് താരവുമായി ചർച്ചകൾ സജീവം

ഇന്ത്യൻ സൂപ്പർ ലീ​ഗ് കിരീടജേതാക്കളായ എടികെ മോഹൻ ബ​ഗാൻ അടുത്ത സീസണിന് മുന്നോടിയായി തകർപ്പൻ നീക്കങ്ങൾ നടത്തുകയാണെന്ന് സൂചന. ഓസ്ട്രേലിയൻ മുന്നേറ്റതാരം ജേസൺ കമ്മിങ്സിനെ ഒപ്പം കൂട്ടാനാണ് ബ​ഗാന്റെ പദ്ധതി. ഐഎഫ്ടിഡബ്ല്യുസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്ട്രൈക്കറായ ജേസൺ ഓസ്ട്രേലിയൻ ക്ലബ് സെൻട്രൽ കോസ്റ്റ് മറീനേഴ്സിന് വേണ്ടി ​ഗോൾവേട്ട നടത്തിയാണ് ശ്രദ്ധേയനായത്. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഓസ്ട്രേലിയക്കായി കളിക്കുകയും ചെയ്തു ഈ 27-കാരൻ. റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ആഴ്ചകളിലായി പലതവണ ബ​ഗാൻ, ജേസന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. ഈ നീക്കം യാഥാർഥ്യമായി എന്ന് പറയാനാകില്ലെങ്കിലും ചർച്ചകൾ വളരെ മികച്ച രീതിയിൽ മുന്നേറുകയാണെന്നാണ് സൂചന.

സ്കോട്ലൻഡിൽ ജനിച്ച ജേസൺ അവരുടെ യൂത്ത് ടീമുകൾക്കായി കളിച്ച ശേഷമാണ് ഓസ്ട്രേലിയയിലേക്ക് കൂടുമാറിയത്. നോട്ടിങ്ങാം ഫോറസ്റ്റ്, റേഞ്ചേഴ്സ്, ലൂ‌ട്ടൻ ടൗൺ തുടങ്ങിയ പ്രധാന ക്ലബുകൾക്കായും ജേസൺ കളിച്ചിട്ടുണ്ട്. ഐഎസ്എല്ലിൽ കിരീടമുയർത്തിയെങ്കിലും ഒരു വിദേശ സ്ട്രൈക്കർ ടീമിലില്ലാതിരുന്നത് പലപ്പോഴും ബ​ഗാന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജേസന് വേണ്ടിയുള്ള ക്ലബിന്റെ നീക്കം.

The post തകർപ്പൻ നീക്കവുമായി ബ​ഗാൻ; ലോകകപ്പ് താരവുമായി ചർച്ചകൾ സജീവം appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/DYfc1oX
via IFTTT

No comments:

Post a Comment

Post Bottom Ad

Pages