അടുത്ത ദിവസങ്ങളിൽ തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതല ഫ്രാങ്ക് ഡോവെൻ വഹിക്കും. ഇവാൻ വുകോമനോവിച്ച് വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് ക്ലബ് സഹപരിശീലകനായ ഫ്രാങ്കിന് ചുമതല കൈമാറുന്നത്. ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചു.
ബെൽജിയത്തിൽ നിന്നുള്ള പരിശീലകനായ ഫ്രാങ്ക് കഴിഞ്ഞ വർഷമാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം സീസണിലും ഐഎസ്എൽ പ്ലേ ഓഫിലേക്ക് മുന്നേറിയപ്പോൾ ഇവാന്റെ വലംകൈയ്യായി പ്രവർത്തിച്ചതും ഫ്രാങ്ക് ആണ്. ബെൽജിയത്തിലും സൗദി അറേബ്യയിലും വിവിധ ക്ലബുകളുടെ ചുമതല വഹിച്ചിട്ടുണ്ട് ഫ്രാങ്ക്.
ഐഎസ്എൽ പ്ലേ ഓഫ് പോരാട്ടത്തിലെ വിവാദമായ വാക്കൗട്ടിന്റെ പേരിലാണ് ഇവാൻ വിലക്ക് നേരിടുന്നത്. പത്ത് മത്സരങ്ങളിൽ നിന്നാണ് ഇവാനെ വിലക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സൂപ്പർ കപ്പിലും ഇനി വരാനിരിക്കുന്ന ഡ്യൂറാൻഡ് കപ്പിലും ഇവാന് ക്ലബിന്റെ ചുമതല വഹിക്കാൻ സാധിക്കില്ല. പത്ത് മത്സരങ്ങളെന്ന വിലക്ക് സൂപ്പർ കപ്പിലും ഡ്യൂറാൻഡ് കപ്പിലുമായി അവസാനിച്ചാൽ, ഇവാന് അടുത്ത ഐഎസ്എല്ലിൽ ഒരു മത്സരം പോലും നഷ്ടമാകില്ല.
The post ഇവാന് പകരം ഫ്രാങ്ക്; സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെയൊരുക്കുന്നത് ബെൽജിയൻ പരിശീലകൻ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/vFzItye
via IFTTT

No comments:
Post a Comment