ഷാക്കിബ് ഐപിഎല്ലിൽ നിന്ന് പിന്മാറി..?? കൊൽക്കത്തയ്ക്ക് തിരിച്ചടി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, April 3, 2023

ഷാക്കിബ് ഐപിഎല്ലിൽ നിന്ന് പിന്മാറി..?? കൊൽക്കത്തയ്ക്ക് തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്ന് ബം​ഗ്ലാദേശ് സൂപ്പർതാരം ഷാക്കിബ് അൽ ഹസൻ പിന്മാറിയതായി സൂചന. ഐപിഎല്ലിൽ തനിക്ക് കളിക്കാനാകില്ല എന്ന് ഷാക്കിബ് തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അറിയിച്ചതായാണ് ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ഷാക്കിബ് കൊൽക്കത്ത ക്യാംപിനൊപ്പം ചേരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇന്ന് തുടങ്ങുന്ന ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡിലും ഇടം നേടിയതിനാൽ ഷാക്കിബിന് ഈ മാസം പത്തിന് മാത്രമെ ഐപിഎൽ ടീമിനൊപ്പം ചേരാൻ സാധിക്കു. അതേസമയം അടുത്ത മാസം അയർലൻഡിനെതിരെ നടക്കുന്ന ഏക​ദിന പരമ്പരയിലും ഷാക്കിബ് ടീമിന്റെ ഭാ​ഗമാണ്. ഈ സാഹചര്യത്തിൽ കൊൽക്കത്തയ്ക്കൊപ്പം ചേർന്നാലും ഏപ്രിൽ പത്ത് മുതൽ മെയ് ഒന്ന് വരെയുള്ള മത്സരങ്ങളേ ഷാക്കിബിന് കളിക്കാനകു. ഇതോടെയാണ് ദേശീയ ടീം ദൗത്യവും വ്യക്തപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി ഷാക്കിബ് ഐപിഎല്ലിൽ നിന്ന് പിന്മാറുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇക്കുറി ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ നടന്ന ആദ്യ മത്സരത്തിൽ തന്നെ കൊൽക്കത്ത തോൽവി നേരിട്ടു. വ്യാഴാഴ്ച ആർസിബിക്കെതിരെയാണ് അവരുടെ അടുത്ത മത്സരം. സ്ഥിരം ക്യാപ്റ്റനായ ശ്രേയസ് അയ്യർ പരുക്കേറ്റ് പുറത്തായതിനാൽ നിതീഷ് റാണയാണ് ഇക്കുറി കൊൽക്കത്തയെ നയിക്കുന്നത്.

The post ഷാക്കിബ് ഐപിഎല്ലിൽ നിന്ന് പിന്മാറി..?? കൊൽക്കത്തയ്ക്ക് തിരിച്ചടി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/gOGa5JC
via IFTTT

No comments:

Post a Comment

Post Bottom Ad

Pages