തരംതാഴ്ത്തലിന് പിന്നാലെ ലെസ്റ്ററിന് കനത്ത തിരിച്ചടി; ഏഴ് താരങ്ങൾ ക്ലബ് വിട്ടു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, June 5, 2023

തരംതാഴ്ത്തലിന് പിന്നാലെ ലെസ്റ്ററിന് കനത്ത തിരിച്ചടി; ഏഴ് താരങ്ങൾ ക്ലബ് വിട്ടു

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ട ലെസ്റ്റർ സിറ്റിയോട് വിടപറഞ്ഞ് ഏഴ് താരങ്ങൾ. ക്ലബ് അധികൃതർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രീമിയർ ലീ​ഗിൽ പതിനെട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ലെസ്റ്റർ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടത്.

ബെൽജിയത്തിൽ നിന്നുള്ള സ്റ്റാർ മിഡ്ഫീൽഡർ യൂറി ടെയ്ലെമാൻസ്, തുർക്കിഷ് സെന്റർബാക്ക് ചാലർ സോയിൻചു,ഘാനയിൽ നിന്നുള്ള ഡിഫൻഡർ ഡാനിയൽ അമാർട്ടി, സ്പാനിഷ് ഫോർവേഡ‍് അയോസ പെരെസ്, ഇം​ഗ്ലീഷ് ഡിഫെൻഡർ റയാൻ ബെർട്രാൻഡ്, ബ്രസീലിയൻ താരം ടെറ്റെ, സെന​ഗലിന്റെ മിഡ്ഫീൽഡർ നാംപാലിസ് മെൻഡി എന്നിവരാണ് ക്ലബ് വിട്ടത്. ഇതിൽ തന്നെ ടെയ്ലെമാൻസ്, അമാർട്ടി, മെൻഡി എന്നിവർ ടീമിലെ സ്ഥിരം സാന്നിധ്യങ്ങളുമായിരുന്നു.

ക്ലബ് വിട്ടവരിൽ സോയിൻചു സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിലേക്ക് കൂടുമാറുമെന്ന് വ്യക്തമായിട്ടുണ്ട്. ബാക്കി താരങ്ങളുടെ ഭാ​വി ഇപ്പോഴും വ്യക്തമല്ല. അതേസമയം ഐറിഷ് താരവും ക്ലബ് ക്യാപ്റ്റനുമായി ജോണി ഇവാൻസുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നടക്കുന്നതായി ലെസ്റ്റർ വ്യക്തമാക്കി.

The post തരംതാഴ്ത്തലിന് പിന്നാലെ ലെസ്റ്ററിന് കനത്ത തിരിച്ചടി; ഏഴ് താരങ്ങൾ ക്ലബ് വിട്ടു appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/QWwLefk
via IFTTT

No comments:

Post a Comment

Post Bottom Ad

Pages