അടുത്തദിവസം തുടങ്ങാനിരിക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിനും സാഫ് കപ്പിനുമായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഒഡിഷയിലെ ഭുനേശ്വറിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിനായി അവിടെയാണ് ഇന്ത്യൻ ടീം ക്യാംപ് നടത്തുന്നത്. ഈ ടൂർണമെന്റ് കഴിഞ്ഞാൽ സാഫ് കപ്പിനായി ഇന്ത്യ ബെംഗളുരുവിലേക്ക് തിരിക്കും.
ഇന്ത്യൻ ടീമിന്റെ ക്യാംപ് മെയ് പകുതിയോടെ തുടങ്ങിയതാണ്. എന്നാൽ ഇതിനിടെ പല താരങ്ങളും പരുക്കിനെത്തുടർന്ന് ക്യാംപ് വിട്ടു. ബ്രണ്ടൻ ഫെർണാണ്ടസ്, ചിങ്ലൻസന സിങ് എന്നിവർ മറ്റ് ചില വ്യക്തിപരമായ കാരണങ്ങളാലും ക്യാംപ് വിട്ടു. അതേസമയം ധാരളം താരങ്ങൾക്ക് പരുക്കേറ്റതിനെക്കുറിച്ച് ചോദിച്ച മാധ്യമുപ്രവർത്തകരോട് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ക്ഷുഭിതനായി. ക്യാംപ് വിട്ട പല താരങ്ങളും ഐഎസ്എല്ലിൽ തന്നെ പരുക്കേറ്റവരാണെന്നാണ് സ്റ്റിമാച്ച് പറഞ്ഞത്.
ടീമിലെ ഒരുപാട് കളിക്കാർക്ക് പരുക്കേറ്റെന്ന് നിങ്ങൾ പറഞ്ഞാൽ അവരുടെ പട്ടിക നൽകാനാണ് ഞാൻ ആവശ്യപ്പെടുക, അതല്ലാതെ ഇക്കാര്യത്തിൽ കൂടുതൽ ഉഹാപോഹങ്ങളും അഭ്യൂഹങ്ങളും ഞാൻ അനുവദിക്കില്ല, ഇക്കുറി ദേശീയ ടീം ക്യാംപിനിടെ പരുക്കേറ്റത് സുരേഷ് സിങ്ങിന് മാത്രമാണ്, അത് അദ്ദേഹം പരിശീലനത്തിനിടെ നൽകിയ നിർദേശങ്ങൾ അനുസരിക്കാതിരുന്നതുകൊണ്ടാണ്, അതല്ലാതെ റിലീസ് ചെയ്ത കളിക്കാർ, ഐഎസ്എൽ സീസണിനിടെ പരുക്കേറ്റ ശേഷം ക്യാംപിലേക്കെത്തിയവരാണ്, ഇവർക്കെല്ലാ തന്നെ ആറാംഴ്ചയെങ്കിലും വിശ്രമം വേണം, അതുകൊണ്ടാണ് അവരെ ഒഴിവാക്കിയത്, കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ വാർത്താസമ്മേളനത്തിൽ സ്റ്റിമാച്ച് തുറന്നടിച്ചു.
The post ക്യാംപിനിടെ പരുക്കേറ്റത് ഒരാൾക്ക് മാത്രം; ക്ഷുഭിതനായി ഇഗോർ സ്റ്റിമാച്ച് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/a1diyTn
via IFTTT
No comments:
Post a Comment