ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം പതിപ്പിന്റെ കലാശപ്പോരിൽ ആവേശവിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന്റെ അവസാന രണ്ട് പന്തിൽ നിന്ന് സ്കിസും ഫോറുമടിച്ച് രവീന്ദ്ര ജഡേജയാണ് ചെന്നൈയെ വിജയത്തിലേക്കും അഞ്ചാം കിരീടത്തിലേക്കും നയിച്ചത്.
ഇക്കുറി ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തിയ മോഹിത് ശർമയാണ് നിർണായക മത്സരത്തിൽ ടൈറ്റൻസിനായി അവസാന ഓവർ എറിഞ്ഞത്. ആദ്യ നാല് പന്തുകളിൽ നിന്ന് മൂന്ന് റൺസ് മാത്രം വഴിങ്ങി മോഹിത്തിന് അവസാന രണ്ട് പന്തുകൾ പിഴച്ചു. കൈയ്യെത്തും ദൂരെ അങ്ങനെയൊരു സാഹചര്യത്തിൽ കളി കൈവിട്ടത് മോഹിത്തിനെ ഉലച്ചു. ആ ദിവസം തനിക്ക് ഉറങ്ങാൻ സാധിച്ചില്ല എന്നാണ് അതേക്കുറിച്ച് മോഹിത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.
അവസാന ഓവർ എറിയാനൊരുങ്ങുമ്പോൾ എന്റെ മനസ് തെളിഞ്ഞതായിരുന്നു, കാരണം മുമ്പ് നെറ്റ്സിൽ ഇത്തരം സാഹചര്യങ്ങൾ ഒരുക്കി ഞാൻ പന്തെറിഞ്ഞിട്ടുള്ളതാണ്, മാത്രവുമല്ല മുമ്പും ഇത്തരം സാഹചര്യങ്ങളെ നേരിട്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ എല്ലാ പന്തുകളും യോർക്കറുകൾ എറിയാമെന്ന എന്റെ തോന്നിലിന് ഞാൻ ഒപ്പം നിന്നു, അഞ്ചാം പന്തിലും ഞാൻ യോർക്കറിനാണ് ശ്രമിച്ചത്, പക്ഷെ ആ പന്ത് ഒരിക്കലും ലാൻഡ് ചെയ്യാൻ പാടില്ലാത്തയിടത്ത് എത്തി, ജഡേജ അത് മുതലാക്കി, മോഹിത് പറഞ്ഞു.
The post എനിക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല; മോഹിത് ശർമ വെളിപ്പെടുത്തുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/54jWHgR
via IFTTT
No comments:
Post a Comment