സ്പാനിഷ് സൂപ്പർതാരം എഡു ബെഡിയ എഫ്സി ഗോവയോട് വിടപറഞ്ഞേക്കുെന്ന് റിപ്പോർട്ടുകൾ. 2017-18 സീസൺ മുതൽ ഗോവയുടെ ഭാഗമായിട്ടുള്ള എഡുവിന്റെ കരാർ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. ഇത് പുതുക്കില്ല എന്നാണ് ഐഎഫ്ടിഡബ്ല്യുസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സെർജിയോ ലൊബേറ ഗോവ പരിശീലകനായിരിക്കെയാണ് എഡു ടീമിന്റെ ഭാഗമാകുന്നത്. തുടർന്ന് അതിവേഗം ഗോവ നിരയിലെ നിർണായക സാന്നിധ്യമായി ഈ താരം മാറി. നൂറിലേറെ മത്സരങ്ങൾ ഗോവ ജേഴ്സിയിൽ കളിച്ചിട്ടുള്ള എഡു, സൂപ്പർ കപ്പ്, ഡ്യൂറാൻഡ് കപ്പ്, ഐഎസ്എൽ ഷീൽഡ് എന്നിവയും ക്ലബിനൊപ്പം നേടിയിട്ടുണ്ട്. ദീർഘകാലം ക്ലബ് ക്യാപ്റ്റൻ കൂടിയായിരുന്നു ഈ 34-കാരൻ.
2018-19 സീസണിലാണ് ഗോവ ജേഴ്സിയിൽ എഡു ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയത്. ഗോവ ഐഎസ്എൽ ഫൈനൽ വരെയെത്തിയ ആ സീസണിൽ ഏഴ് ഗോളും നാല് അസിസ്റ്റുമാണ് എഡു നേടിയത്. ഏഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു ഇന്ത്യൻ ക്ലബിനായി വലകുലുക്കുന്ന ആദ്യത്തെ കളിക്കാരനെന്ന ചരിത്രനേട്ടവും എഡുവിന്റെ പേരിലാണ്.
The post ആറ് സീസൺ നീണ്ട സേവനം അവസാനിക്കുന്നു; എഡു ബെഡിയ ഗോവ വിടും..?? appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/TcAB3pL
via IFTTT
No comments:
Post a Comment