ഓവറിൽ എട്ട് റൺസെടുക്കുന്നതിനെക്കുറിച്ചാണ് അയാൾ അക്കാലത്ത് പറഞ്ഞിരുന്നത്; പാക് ഇതിഹാസത്തെ പുകഴ്ത്തി സേവാ​ഗ് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, June 3, 2023

ഓവറിൽ എട്ട് റൺസെടുക്കുന്നതിനെക്കുറിച്ചാണ് അയാൾ അക്കാലത്ത് പറഞ്ഞിരുന്നത്; പാക് ഇതിഹാസത്തെ പുകഴ്ത്തി സേവാ​ഗ്

പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇൻസമാം ഉൾ ഹഖ്. ദീർഘനാൾ പാകിസ്ഥാന്റെ ക്യാപ്റ്റനായിരുന്ന ഇൻസമാം ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന രീതികൊണ്ട് കൂടി ശ്രദ്ധേയനായ താരമാണ്. ഒട്ടേറെ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ ശ്രദ്ധേയമായ ബാറ്റിങ് പ്രകടനമാണ് ഇൻസമാം നടത്തിയത്.

ഇപ്പോൾ ഇൻസമാമിനെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച മിഡിൽ ഓർഡർ ബാറ്ററായി വിശേഷിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാ​​ഗ്. ​ഗൗരവ് കപൂറുമായി നടത്തിയ ബ്രേക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് അഭിമുഖത്തിലാണ് സേവാ​ഗ് ഇക്കാര്യം പറഞ്ഞത്. സച്ചിൻ തെണ്ടുൽക്കർ ഏതൊരു ബാറ്ററേക്കാളും മുകളിലാണ് അതുകൊണ്ട് അദ്ദേഹത്തെ പരി​ഗണിക്കാതെയാണ് താൻ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തിയതെന്നും സേവാ​ഗ് വ്യക്തമാക്കി.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ഇൻസമാമിനേക്കാൾ മികച്ച മിഡിൽ ഓർഡർ ബാറ്ററെ ഞാൻ കണ്ടിട്ടില്ല, 2003-04 കാലത്ത് ഒരോവറിൽ എട്ട് റൺസ് എടുക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്, പത്ത് ഓവറിൽ 80 റൺസ് വേണമെന്ന ഘട്ടത്തിലൊക്കെ മറ്റേതൊരു ബാറ്ററും പരിഭ്രമിക്കുമായിരുന്നു, എന്നാൽ ഇൻസമാം ആത്മവിശ്വസത്തിലായിരിക്കും, നമുക്കിത് നിസാരമായി നേടാവുന്നതേയുള്ളുവെന്ന് അ​ദ്ദേഹം പറയും, സേവാ​ഗ് വിശദീകരിച്ചു.

The post ഓവറിൽ എട്ട് റൺസെടുക്കുന്നതിനെക്കുറിച്ചാണ് അയാൾ അക്കാലത്ത് പറഞ്ഞിരുന്നത്; പാക് ഇതിഹാസത്തെ പുകഴ്ത്തി സേവാ​ഗ് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/0eAzctw
via IFTTT

No comments:

Post a Comment

Post Bottom Ad

Pages