
സുരേഷ് ഗോപി നടത്തിയ പദയാത്ര യാത്ര രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി വി എൻ വാസവൻ. പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ച ശേഷം യാത്ര നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ്. സഹകരണ മേഖലയിലെ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി വിഎൻ വാസവൻ ഇന്ന് മാധ്യമങ്ങളോട് ദില്ലിയിൽ പറഞ്ഞു.
സഹകരണ മേഖലയിലെ നിക്ഷേപകർക്ക് ആശങ്കയുടെ ആവശ്യമില്ല. യുഡിഎഫും ഇടതുപക്ഷവും സഹകരണമേഖലയ്ക്ക് ഒരുപോലെ സംഭാവന നൽകിയിട്ടുണ്ട്. തെറ്റ് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വാസവൻ പറഞ്ഞു. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെയാണ് സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര. ഞങ്ങള്‍ യുദ്ധത്തിലോ പോര്‍മുഖത്തിലോ ഒന്നുമല്ലെന്നും ഞങ്ങള്‍ നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കുവേണ്ടിയാണ് പദയാത്ര നയിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഒട്ടും ആവേശഭരിതനായിട്ടല്ല ഞാനിവിടെ നിൽക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം. പൂട്ടാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
The post പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ച ശേഷം സുരേഷ് ഗോപി യാത്ര നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട്: മന്ത്രി വിഎൻ വാസവൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/WXfkObe
via IFTTT
No comments:
Post a Comment