ജമ്മു കാശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി; പ്രധാനമന്ത്രിയെ കാണാൻ ഒമര്‍ അബ്ദുള്ള - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, October 23, 2024

ജമ്മു കാശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി; പ്രധാനമന്ത്രിയെ കാണാൻ ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും . ജമ്മു കാശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന സംസ്ഥാന നിയമസഭാ പ്രമേയം ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറും.

കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമര്‍ അബ്ബ്ദുള്ള കൂടിക്കാഴച്ച നടത്തിയിരുന്നു. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനസ്ഥാപിക്കണം എന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. ഗന്ധര്‍ബാല്‍ ഭീകരാക്രമണം സംബന്ധിച്ച കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായ ശേഷം ഒമര്‍ അബ്ദുള്ളയുടെ ആദ്യ ഡല്‍ഹി സന്ദര്‍ശനം ആണിത്. മുൻപ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അംഗീകാരം നല്‍കിയിരുന്നു. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാന പദവി അതിന്റെ യഥാര്‍ഥ രൂപത്തില്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഐകകണ്ഠേന പ്രമേയം പാസാക്കിയത്.

The post ജമ്മു കാശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി; പ്രധാനമന്ത്രിയെ കാണാൻ ഒമര്‍ അബ്ദുള്ള appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/CLauI6Y
via IFTTT

No comments:

Post a Comment

Post Bottom Ad

Pages