12 സീറ്റിന്റെ കുറവ്; എന്‍ഡിഎയിലെ ചെറുകക്ഷികളെ ഉന്നമിട്ട്‌ ആര്‍ജെഡി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, November 11, 2020

12 സീറ്റിന്റെ കുറവ്; എന്‍ഡിഎയിലെ ചെറുകക്ഷികളെ ഉന്നമിട്ട്‌ ആര്‍ജെഡി

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 125 സീറ്റോടെ എൻഡിഎ ഭൂരിപക്ഷം നേടിയെങ്കിലും പ്രതീക്ഷ കൈവിടാതെ ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം. 110 സീറ്റുകൾ നേടിയ മഹാസഖ്യം ചെറുപാർട്ടികളെ കൂടെക്കൂട്ടി ഭരണം പിടിക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോർട്ട്. നിലവിൽ എൻഡിഎയ്ക്ക് ഒപ്പമുള്ള രണ്ട് പഴയ ഘടകകക്ഷികളെ അടക്കം കുടെക്കൂട്ടാനുള്ള ശ്രമമാണ് മഹാസഖ്യം നടത്തുന്നത്. കേവല ഭൂരിപക്ഷത്തിന് 12 സീറ്റുകൾ കുറവുള്ള സഖ്യം മുകേഷ് സാഹിനിയുടെ വിഐപി, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എം, അസദുദ്ദീൻ ഒവൈസി നേതൃത്വം നൽകുന്ന എ.ഐ.എം.ഐ.എം. എന്നിവരുടെ പിന്തുണ നേടാനാണ് ശ്രമം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. മുകേഷ് സാഹിനി പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി നാല് സീറ്റുകൾ നേടിയിരുന്നു. ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മും നാല് സീറ്റുകളാണ് നേടിയത്. വിഐപിയും എച്ച്.എ.എമ്മും നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും പിന്നീട് എൻഡിഎയ്ക്ക് ഒപ്പം ചേരുകയാരുന്നു. പാർട്ടികളെ മഹാസഖ്യത്തിന്റെ ഭാഗമാക്കാൻ ശ്രമം നടത്തിന്നതിൽ തെറ്റില്ലെന്ന് ആർജെഡി വ്യത്തങ്ങൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വിഐപിയും എച്ച്എഎമ്മും തങ്ങൾക്കൊപ്പം ചേർന്നാൽ അവർക്ക് എൻഡിഎ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ മെച്ചപ്പെട്ട സ്ഥാനങ്ങൾ നൽകാൻ തയ്യാറാണെന്ന് ആർജെഡി വ്യത്തങ്ങൾ പറഞ്ഞു. എ.ഐ.എം.ഐ.എം മഹാസഖ്യത്തെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു. എന്നാൽ ഇരുപാർട്ടികളിൽ നിന്നും ആശാവഹമായ പ്രതികരണം ലഭിച്ചില്ലെന്നും ആർജെഡി വ്യത്തങ്ങൾ സ്ഥിരീകരിച്ചു. മുകേഷ് സാഹിനി ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടാൽ ആർജെഡി അത് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആർജെഡിയുടെ വാഗ്ദാനം സംബന്ധിച്ച് വിഐപി വ്യത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും മുന്നണി മാറ്റത്തിന് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. എച്ച്.എ.എം നേതൃത്വവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മടങ്ങുന്നതിനേക്കുറിച്ചുള്ള ചോദ്യം ഉദിക്കുന്നില്ലെന്നും ഞങ്ങൾ നേരിട്ട അപമാനം ഇതുവരെ മറന്നിട്ടില്ലെന്നും എച്ച്.എ.എം വൃത്തങ്ങൾ പ്രതികരിച്ചു. എൻഡിഎയിൽ മെച്ചപ്പെട്ട പരിഗണന ലഭിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ എൻഡിഎ അധികാരത്തിൽ വരുന്നത് തടയാൻ ആവശ്യമായത് ചെയ്യുമെന്ന് എ.ഐ.എം.ഐ.എം പ്രതികരിച്ചു. Content Highlights: Bihar: 12 seats short, RJD sends out feelers to smaller parties

from mathrubhumi.latestnews.rssfeed https://ift.tt/38wmnbj
via IFTTT

No comments:

Post a Comment

Post Bottom Ad

Pages