ഓസ്ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുന്നതും പുതിയ ജേഴ്സിയിലോ…?? സൂചനകൾ ഇങ്ങനെ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, November 11, 2020

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുന്നതും പുതിയ ജേഴ്സിയിലോ…?? സൂചനകൾ ഇങ്ങനെ

ഓസ്ട്രേലിയക്കെതിരെ വരാനിരിക്കുന്ന ഏകദിന ടി20 മത്സരങ്ങളിൽ ഇന്ത്യൻ ടീം പതിവുള്ള ആകാശനീല നിറത്തിലുള്ള ജേഴ്സി അണിയാൻ സാധ്യതയില്ല. മുൻകാലങ്ങളിലേതിനെ അനുസ്മരിപ്പിക്കുന്ന നേവിബ്ലൂ നിറമുള്ള ജേഴ്സിയാകും ഇന്ത്യ അണിയുകയെന്നാണ് ഔട്ട്ലുക്കടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 1992 ലോകകപ്പിൽ അണിഞ്ഞതിനോട് സമനാമായ ജേഴ്സിയിലാകും ഇന്ത്യ ഓസ്ട്രേലിയയെ നേരിടുക. അടുത്തിടെയാണ് ഇന്ത്യൻ ടീമിന്റെ പുതിയ കിറ്റ് സ്പോൺസർമാരായി എം.പി.എൽ എത്തിയത്. നൈക്കിയെ മാറ്റിയാണ് പുതിയ സ്പോൺസർമാരുമായി ബി.സി.സി.ഐ. കരാറിലെത്തിയത്. ഈ മാറ്റവും പുതിയ ജേഴ്സിയിൽ പ്രതിഫലിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയെ നേരിടുന്ന ഓസ്ട്രേലിയയും പ്രത്യേകം തയ്യാറാക്കിയ ജേഴ്സിയാകും അണിയുകയെന്ന് അധികൃതർ അറിയിച്ചുകഴിഞ്ഞു.

ഈ മാസം 27-നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം തുടങ്ങുന്നത്. ആദ്യം ഏകദിനപരമ്പരയാണ് പിന്നാലെ ടി 20യും. ഡിസംബർ 17മുതലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

The post ഓസ്ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുന്നതും പുതിയ ജേഴ്സിയിലോ…?? സൂചനകൾ ഇങ്ങനെ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/3eOVOPN
via IFTTT

No comments:

Post a Comment

Post Bottom Ad

Pages