ലോകപ്രശസ്തമായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് മുംബൈ സിറ്റി ഉടമകളായതോടെ ഐ.എസ്.എല്ലിന്റെ ഖ്യാതി വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സിറ്റി ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റ് വിദേശ ക്ലബുകളിലേക്ക് ഇതോടെ ഇന്ത്യൻ താരങ്ങൾക്ക് വഴിതെളിയുമെന്ന വിശ്വാസവും ഇന്ത്യൻ കളിയാരാധകരിൽ ഉണ്ട്. ഇതേക്കുറിച്ച് ശുഭസൂചന തന്നെയാണ് സിറ്റി ഗ്രൂപ്പും നൽകുന്നത്.
ഐ.എസ്.എല്ലിൽ മുംബൈയ്ക്കായി കളിച്ച് മികവ് തെളിയിക്കുന്ന യുവതാരങ്ങളെ, സിറ്റി ഗ്രൂപ്പിന് കീഴിൽ തന്നെയുള്ള മറ്റ് വിദേശടീമുകളിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നാണ് സിറ്റി ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഓ ഡാമിയൻ വില്ലോബി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിറ്റി ഗ്രൂപ്പിന് കീഴിലുള്ള ക്ലബുകളിൽ നിന്നും അക്കദാമികളിൽ നിന്നും യുവതാരങ്ങളെ വളർത്തിയെടുക്കുന്നതാണ് ഞങ്ങളുടെ ശൈലി. അവരെ ഉന്നത നിലയിലേക്ക് എത്തിക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഞങ്ങൾ തയ്യാറാക്കിയ ഫുട്ബോൾ മാതൃകയിതാണ്, ഇതുവരെ ഇക്കാര്യത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്, വില്ലോബി പറഞ്ഞു.
സീസണിൽ മുംബൈ സിറ്റി പരിശീലകനേയും ഒട്ടേറെ കളിക്കാരേയും വളരെ നേരത്തെ തന്നെ സ്വന്തമാക്കിയതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതിലൊക്കെ ഔദ്യോഗിക പ്രഖ്യാപനം ഏറെ വൈകി. ഇതേക്കുറിച്ച് വില്ലോബിക്ക് പറയാനുള്ളത് ഇതാണ്. മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നെങ്കിലും പല താരങ്ങളുടേയും സൈനിങ്ങുകൾ പൂർത്തിയാക്കിയിട്ടില്ലായിരുന്നു, അത് പ്രഖ്യാപനം വൈകാൻ കാരണമായി. ഒപ്പം സ്ക്വാഡ് പ്രഖ്യപനത്തിൽ അൽപ്പം ആംകാഷ നിലനിർത്തിനാനുള്ള തീരുമാനവുമുണ്ടായിരുന്നു.
The post ഇന്ത്യൻ താരങ്ങളെ വിദേശ ക്ലബുകളിലെത്തിക്കുമോ.?? ശുഭസൂചന നൽകി സിറ്റി ഗ്രൂപ്പ് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/3neWIrJ
via IFTTT
No comments:
Post a Comment