സൂറിച്ച്: ഇന്ത്യ ആതിഥ്യം വഹിക്കാനിരുന്ന 2020-ലെ അണ്ടർ-17 വനിതാ ഫുട്ബോൾ ലോകകപ്പ് ഫിഫ റദ്ദാക്കി. പകരം 2022-ലെ ഇതേ ലോകകപ്പിന്റെ ആതിഥ്യം അനുവദിച്ചു. കോവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തിലാണ് ബ്യൂറോ ഓഫ് ഫിഫ കൗൺസിൽ തീരുമാനമെടുത്തത്. നേരത്തേ 2021-ലേക്ക് ലോകകപ്പ് നീട്ടിവെച്ചിരുന്നെങ്കിലും നടത്തിപ്പ് ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. കോസ്റ്റാറിക്കയ്ക്ക് അനുവദിച്ചിരുന്ന 2020-ലെ അണ്ടർ-20 വനിതാ ലോകകപ്പും ഇതുപോലെ റദ്ദാക്കുകയും 2022-ലെ ലോകകപ്പ് അനുവദിക്കുകയും ചെയ്തു. 2020-ലെ ക്ലബ്ബ് ലോകകപ്പ് അടുത്തവർഷം ഫെബ്രുവരിയിൽ ഖത്തറിൽ നടത്താനും തീരുമാനമായി. 2021 ഫെബ്രുവരിയിലേക്കായിരുന്നു അണ്ടർ-17 വനിതാ ഫുട്ബോൾ ലോകകപ്പ് മാറ്റിവെച്ചിരുന്നത്. ഈ വർഷം നവംബറിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് ടൂർണമെന്റായിരുന്നു ഇത്. ടൂർണമെന്റ് മാറ്റിവെച്ചത് ഈ വർഷത്തെ ലോകകപ്പ് മുന്നിൽ കണ്ട് ടീമിനെ ഒരുക്കിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 2022-ൽ നിലവിലെ ടീമിലെ താരങ്ങളുടെ പ്രായപരിധി അവസാനിക്കും. ഇതോടെ ഇന്ത്യയ്ക്ക് ഇനി 2022 മുന്നിൽകണ്ട് ടീമിനെ ഒരുക്കണം. Content Highlights: FIFA cancelled U-17 Women s World Cup India to host in 2022
from mathrubhumi.latestnews.rssfeed https://ift.tt/3lKtDny
via IFTTT
Post Top Ad
Tuesday, November 17, 2020
Home
MATHRUBHUMI mathrubhumi.latestnews.rssfeed
ഈ വര്‍ഷം നടത്താനിരുന്ന അണ്ടര്‍-17 വനിതാ ലോകകപ്പ് റദ്ദാക്കി; 2022-ല്‍ ഇന്ത്യയ്ക്ക് ആതിഥ്യം
ഈ വര്‍ഷം നടത്താനിരുന്ന അണ്ടര്‍-17 വനിതാ ലോകകപ്പ് റദ്ദാക്കി; 2022-ല്‍ ഇന്ത്യയ്ക്ക് ആതിഥ്യം
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment