കോഴിക്കോട് : തൊണ്ടയാട് മേൽപ്പാലത്തിൽ വാഹനാപകടം. നിയന്ത്രണംവിട്ട കാറിടിച്ച് മോട്ടോർസൈക്കിൾ യാത്രക്കാരൻ മേൽപ്പാലത്തിൽനിന്ന് വീണ് മരിച്ചു. തലശ്ശേരി നെട്ടൂർ ആർ.കെ. സ്ട്രീറ്റ് കുന്നോത്ത് തെരു ശാന്തിനിലയത്തിൽ രമേശൻ (56) ആണ് മരിച്ചത്. മേൽപ്പാലത്തിൽനിന്ന് അഞ്ച് മീറ്റർ താഴേയ്ക്ക് റോഡിൽ വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ രമേശനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച പുലർച്ചെ മൂന്നര മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ടുവന്ന സ്വകാര്യ കാർ ഇയാൾ സഞ്ചരിച്ച മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു. ആശാരിപ്പണിക്കാരനായ രമേശൻ ജോലിക്കായി തലശ്ശേരിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. രാമനാട്ടുകര ഭാഗത്തുനിന്ന് വന്ന സ്വകാര്യ കാർ ബൈക്കിലിടിച്ച ശേഷം പിന്നിലുള്ള മറ്റൊരു ടാക്സി കാറിലും ഇടിച്ചാണ് നിന്നത്. സ്വകാര്യ കാറിലുണ്ടായിരുന്ന നാലുപേരിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാക്കൂർ പുതുക്കുടികണ്ടി പറമ്പത്ത് റജിൻലാൽ (27), റിബിൻലാൽ (25), ബാലുശ്ശേരി കരിമല വിജി (46) എന്നിവർക്കാണ് പരിക്ക്. റിബിൻലാൽ നഗരത്തിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ടുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയ ശേഷം ആശുപത്രി വിട്ടു. പരേതരായ അരക്കൻ നാരായണന്റെയും കല്യാണിയുടെയും മകനാണ് രമേശൻ. ഭാര്യ: രജനി. മക്കൾ: റിൻഷ, മൃദുൽ ശങ്കർ. മരുമകൻ: വിജീഷ്, സഹോദരങ്ങൾ: അരക്കൻ മോഹനൻ, സതി. Content Highlight: Thondayad bypass accident: one died
from mathrubhumi.latestnews.rssfeed https://ift.tt/36KG9x5
via IFTTT
Post Top Ad
Tuesday, November 17, 2020
Home
MATHRUBHUMI mathrubhumi.latestnews.rssfeed
നിയന്ത്രണംവിട്ട കാർ ബൈക്കിലും കാറിലും ഇടിച്ചു : മേൽപ്പാലത്തിൽനിന്ന് താഴേയ്ക്ക് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു
നിയന്ത്രണംവിട്ട കാർ ബൈക്കിലും കാറിലും ഇടിച്ചു : മേൽപ്പാലത്തിൽനിന്ന് താഴേയ്ക്ക് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment