രാജ്യത്ത് 41,100 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 447 മരണം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, November 14, 2020

രാജ്യത്ത് 41,100 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 447 മരണം

ന്യൂഡൽഹി: രാജ്യത്ത് 41,100 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,14,579 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 447 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,29,635 ആയി. രാജ്യത്ത് നിലവിൽ 4,79,216 സജീവ കേസുകളാണുള്ളത്. ഇതുവരെ 82,05,728 പേരാണ് കോവിഡ് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,156 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. രാജ്യത്ത് ഇതുവരെ 12,48,36,819 സാമ്പിളുകളാണ് പരിശോധിച്ചതെന്നും നവംബർ 14ന്മാത്രം 8,05,589 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായ ഏഴുദിവസങ്ങളിൽ അമ്പതിനായിരത്തിൽ താഴെ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് 19 കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുമുണ്ട്. ഒക്ടോബർ ആദ്യം 73,000-ത്തോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് നിലവിൽ 41,100 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തന്നെയുമല്ല രാജ്യത്തെ സജീവ കേസുകളുടെ എണ്ണവും അഞ്ചുലക്ഷത്തിൽ താഴെയായി. രാജ്യത്തെ രോഗമുക്തി നിരക്ക് 93 ശതമാനമാണ്. 82,05,728 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ ഭൂരിഭാഗവും ഡൽഹി. കേരള, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഹരിയാണ, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വളരെ കുറച്ച് സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത്കോവിഡ് 19 നിയന്ത്രണവിധേയമാണ്. എന്നാൽ ഇതിനർഥം പ്രതിരോധം കുറയ്ക്കണമെന്നല്ലെന്നും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉൾപ്പെയുളള കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. content highlights: India covid update

from mathrubhumi.latestnews.rssfeed https://ift.tt/3eXYVF8
via IFTTT

No comments:

Post a Comment

Post Bottom Ad

Pages